ഫര്‍ഹാസിന്റെ മരണം: കുറ്റവാളികളായ പോലിസുകാര്‍ക്കെതിരേ കര്‍ശന നടപടിയെടുക്കുക-എസ് ഡിപി ഐ
BY BSR30 Aug 2023 9:19 AM GMT
X
BSR30 Aug 2023 9:19 AM GMT
മഞ്ചേശ്വരം: ഓണാഘോഷത്തിന്റെ ഭാഗമായി സ്കൂളില്‍ നടന്ന പരിപാടിയിലേക്ക് കാറിലെത്തിയ വിദ്യാര്‍ഥികളെ പോലിസ് പിന്തുടര്ന്നതിനെ തുടര്‍ന്ന് അപകടത്തില്‍ ഗുരുതര പരിക്കേറ്റ് ആശുപത്രിയിലായിരുന്ന വിദ്യാര്‍ത്ഥി മരണപ്പെട്ട സംഭവം പോലിസിന്റെ ഭാഗത്ത് നിന്നുണ്ടായത് ഗുരുതര വീഴ്ചയാണെന്ന് എസ്ഡിപിഐ കുറ്റപ്പെടുത്തി. സംഭവത്തില്‍ കുറ്റക്കാരായ പോലിസുകാര്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കുക, ഫര്ഹാസിനും കുടുംബത്തിനും നീതി നല്‍കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് എസ് ഡിപിഐ മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി കുമ്പളയില്‍ പ്രതിഷേധ പ്രകടനം നടത്തി. മണ്ഡലം പ്രസിഡന്റ് അഷ്റഫ് ബഡാജേ, സെക്രട്ടറി ശരീഫ് പാവൂര്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം ഹമിദ് ഹൊസങ്കടി, ഗ്രാമപ്പഞ്ചായത്ത് അംഗങ്ങളായ അന്‍വര്‍ ആരിക്കാടി, റസാഖ്, താജു ഉപ്പള, ഇക്ബാല്‍ കുഞ്ഞത്തൂര്‍, ഇംതിയാസ്, ഹുസയ്ന്‍ ബന്തിയോട് നേതൃത്വം നല്കി.
Next Story
RELATED STORIES
കനത്ത മഴ; കൊച്ചിയില്‍ കേബിളുകള്‍ പൊട്ടി ട്രെയിന്‍ ഗതാഗതം താളംതെറ്റി
8 May 2024 4:23 PM GMTകാറപകടത്തില്‍ പരിക്കേറ്റ ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെ പി...
8 May 2024 4:14 PM GMTവിവാദ പരാമര്‍ശം; സാം പിത്രോഡ ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ്...
8 May 2024 2:06 PM GMTകാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട മുകേഷിന്റെ കുടുംബത്തിന് നഷ്ടപരിഹാരം ...
8 May 2024 1:45 PM GMTപ്രമുഖ സംവിധായകന് സംഗീത് ശിവന് അന്തരിച്ചു
8 May 2024 1:17 PM GMTഎസ്എസ്എല്‍സി ഫല പ്രഖ്യാപനം ഇന്ന്
8 May 2024 6:48 AM GMT