Sub Lead

''നിങ്ങള്‍ ഈ രാജ്യത്തുള്ളവരല്ല': ബ്രിട്ടീഷ് സിഖ് യുവതിയെ ബലാല്‍സംഗം ചെയ്തു

നിങ്ങള്‍ ഈ രാജ്യത്തുള്ളവരല്ല: ബ്രിട്ടീഷ് സിഖ് യുവതിയെ ബലാല്‍സംഗം ചെയ്തു
X

ലണ്ടന്‍: ബ്രിട്ടനില്‍ ജനിച്ചുവളര്‍ന്ന സിഖ് യുവതിയെ വെള്ള വംശീയവാദികള്‍ ബലാല്‍സംഗം ചെയ്തു. പീഡനം വംശീയ സ്വഭാവത്തോടെയുള്ളതാണെന്ന് വ്യക്തമാക്കിയ പോലിസ് പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കി. വെസ്റ്റ് മിഡ്ലാന്‍ഡ്സിലെ സാന്‍ഡ്വെല്ലിലെ ഓള്‍ഡ്ബറിയിലെ ടേം റോഡില്‍ ചൊവ്വാഴ്ച്ചയാണ് സംഭവം. പ്രതികളില്‍ ഒരാള്‍ തല മൊട്ടയടിച്ചിരുന്നതായും പോലിസ് അറിയിച്ചു. ചില വെള്ള വംശീയവാദി ഗ്രൂപ്പുകള്‍ അത്തരത്തില്‍ തല മൊട്ടയടിച്ചു നടക്കാറുണ്ട്. സംഭവത്തെ സിഖ് ഫെഡറേഷന്റെ (യുകെ) പ്രധാന ഉപദേഷ്ടാവായ ജാസ് സിംഗ് അപലപിച്ചു. ഭയാനകമായ ആക്രമണമാണ് നടന്നതെന്ന് സ്‌മെത്ത്വിക്കിലെ പ്രാദേശിക എംപിയായ ഗുരീന്ദര്‍ സിംഗ് ജോസന്‍ പറഞ്ഞു. 'വിദ്വേഷ കുറ്റകൃത്യം' അന്വേഷിക്കുന്നതില്‍ പോലിസിനെ സഹായിക്കണമെന്ന് പൊതുജനങ്ങളോട് അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

Next Story

RELATED STORIES

Share it