ഡല്ഹിയില് നിന്ന് വീണ്ടും കാര് ഡ്രൈവറെ സ്ത്രീ മര്ദ്ദിക്കുന്ന ദൃശ്യങ്ങള്
മര്ദ്ദിക്കുന്നത് തടുക്കാനോ തിരിച്ച് എന്തെങ്കിലും ചെയ്യാനോ ശ്രമിക്കാതെ കൊണ്ട് നില്ക്കുന്ന ഡ്രൈവറുടെ ദൃശ്യങ്ങളാണ് വീഡിയോയില് ഉള്ളത്
ന്യൂഡല്ഹി: ഡല്ഹിയില് വീണ്ടും കാര് ഡ്രൈവറെ നടുറോഡില് വച്ച് സ്ത്രീ മര്ദ്ദിക്കുന്ന ദൃശ്യങ്ങള് സാമൂഹിക മാധ്യമങ്ങളില് പ്രചരിക്കുന്നു. മര്ദ്ദിക്കുന്ന ദൃശ്യം മൊബൈലില് പകര്ത്തുന്നവരെ സ്ത്രീ ഭീഷണിപ്പെടുത്തുന്ന രംഗവും പ്രചരിക്കുന്ന വീഡിയോയിലുണ്ട്. ഡല്ഹി പട്ടേല് നഗറിലാണ് സംഭവം നടന്നിരിക്കുന്നത്. നവംബര് 17 ന് ആദിത്യ സിങ് എന്ന ട്വിറ്റര് ഉപയോക്താവാണ് ഈ വീഡിയോ ഷെയര് ചെയ്തകിരിക്കുന്നത്. റോഡിന് നടുക്ക് നിന്ന് സ്ത്രീ കാര് ഡ്രൈവറെ തുടര്ച്ചയായി അടിക്കുന്നതാണ് വീഡിയോയില് കാണുന്നത്.
മര്ദ്ദിക്കുന്നത് തടുക്കാനോ തിരിച്ച് എന്തെങ്കിലും ചെയ്യാനോ ശ്രമിക്കാതെ കൊണ്ട് നില്ക്കുന്ന ഡ്രൈവറുടെ ദൃശ്യങ്ങളാണ് വീഡിയോയില് ഉള്ളത്.മാസങ്ങള്ക്ക് മുമ്പ് നടുറോഡില് കാര് ഡ്രൈവറായ യുവാവിനെ ലക്നൗ സ്വദേശീയായ പ്രിയദര്ശിനി എന്ന സ്ത്രീ മര്ദ്ദിക്കുന്ന വീഡിയോ വൈറലായിരുന്നു.സമാനമായൊരു വീഡിയോ ആണ് ഇപ്പോള് ഡല്ഹിയില് നിന്ന് വീണ്ടും പുറത്തുവന്നിരിക്കുന്നത്. ഒപ്പമുള്ളവര് ഡ്രൈവറെ രക്ഷിക്കാന് ശ്രമിക്കുന്നുണ്ടെങ്കിലും ഇവരെയെല്ലാം സ്ത്രീ ഭീഷണിപ്പെടുത്തുന്നത് ദൃശ്യങ്ങളില് കാണാം. സംഭവം വൈറലായതോടെ പോലിസ് സ്വമേധയാ കേസെടുക്കണമെന്നാണ് ട്വിറ്ററില് ഉയരുന്ന ആവശ്യം. ഭരണഘടന പ്രകാരം എല്ലാവര്ക്കും പ്രതികരിക്കാന് ആവകാശമുണ്ടെന്നും ഈ സംഭവത്തില് തെറ്റുചെയ്തത് സ്ത്രീയായാലും പുരുഷന് ആയാലും ശിക്ഷിക്കപ്പെടണമെന്നും ഡല്ഹിപോലിസിനെ ടാഗ് ചെയ്തുകൊണ്ട് ആവശ്യങ്ങള് ഉയര്ന്നിട്ടുണ്ട്. എന്ത് കാരണത്തിനാണ് സ്ത്രീ യുവാവിനെ മര്ദ്ദിക്കുന്നതെന്ന് വ്യക്തമല്ല.
RELATED STORIES
തോക്കും ത്രിശൂലവും ഉപയോഗിച്ച് സംഘപരിവാര് പരിശീലനം: എസ്ഡിപിഐ പരാതി...
16 May 2022 12:12 PM GMTശക്തമായ കാറ്റിന് സാധ്യത;കേരള തീരത്ത് 19 വരെ മല്സ്യബന്ധനത്തിന്...
16 May 2022 10:33 AM GMTശിവലിംഗം കണ്ടെത്തിയതായി അഡ്വക്കേറ്റ് കമ്മീഷണര്;ഗ്യാന്വാപി പള്ളി...
16 May 2022 10:17 AM GMTസംഘപരിവാര് കട നശിപ്പിച്ച പഴക്കച്ചവടക്കാരനെ സാഹിത്യമേള ഉദ്ഘാടനം...
16 May 2022 10:03 AM GMTകെ റെയില്:സര്വേ കുറ്റിക്ക് പകരം ജിപിഎസ് സംവിധാനം ഏര്പ്പെടുത്താന്...
16 May 2022 8:20 AM GMTകുന്നംകുളം മാപ്പ് ഉണ്ടെങ്കിൽ തരണേ; സാബു എം ജേക്കബിനെ പരിഹസിച്ച്...
16 May 2022 7:33 AM GMT