Sub Lead

സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറുടെ അടുത്ത് നിന്ന് ഭാര്യ തിരിച്ചുവരുന്നില്ലെന്ന് പരാതി

സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറുടെ അടുത്ത് നിന്ന് ഭാര്യ തിരിച്ചുവരുന്നില്ലെന്ന് പരാതി
X

മീറത്ത്: സോഷ്യല്‍ മീഡിയയില്‍ സ്ഥിരമായി വീഡിയോകള്‍ ചെയ്യുന്നയാളുടെ അടുത്തുനിന്ന് ഭാര്യ തിരിച്ചുവരുന്നില്ലെന്ന പരാതിയുമായി ഭര്‍ത്താവ്. ഉത്തര്‍പ്രദേശിലെ അറിയപ്പെടുന്ന സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറായ ഷദാബ് സക്കാത്തിക്ക് എതിരെയാണ് സോനു ഖുര്‍ഷിദ് എന്നയാള്‍ പോലിസില്‍ പരാതി നല്‍കിയത്. തന്റെ ഭാര്യ ഇരാം സ്ഥിരമായി ഷദാബിന്റെ കൂടെയാണെന്നും വീട്ടിലേക്ക് വരുന്നില്ലെന്നും ചോദ്യം ചെയ്തപ്പോള്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നുമാണ് സോനുവിന്റെ പരാതിയില്‍ പറയുന്നത്. ബുധനാഴ്ച ഇഞ്ചോലി പോലിസ് സ്‌റ്റേഷനില്‍ നേരിട്ട് എത്തിയാണ് സോനു പരാതി നല്‍കിയത്. തനിക്കും മക്കള്‍ക്കും പോലിസ് സംരക്ഷണം വേണമെന്നും സോനു ആവശ്യപ്പെട്ടു. അതേസമയം, ഷദാബിനൊപ്പം വീഡിയോ ചെയ്താല്‍ കിട്ടുന്ന പണം കൊണ്ടാണ് താന്‍ ജീവിക്കുന്നതെന്ന് ഇരാം പറയുന്നത്. ഇക്കാര്യം പറയുന്ന വീഡിയോയും അവര്‍ പുറത്തുവിട്ടു.

പ്രായപൂര്‍ത്തിയാവാത്ത കുട്ടികളുമായി അശ്ലീലം സംസാരിക്കുന്ന വീഡിയോ പ്രസിദ്ധീകരിച്ചതിന് നേരത്തെ ഷദാബ് അറസ്റ്റിലായിരുന്നു. എന്നാല്‍, കേസില്‍ ഷദാബിന് ജാമ്യം ലഭിച്ചു. വീഡിയോയിലുള്ള കുട്ടി തന്റെ സ്വന്തം മകളാണെന്ന ഷദാബിന്റെ വാദം അംഗീകരിച്ചായിരുന്നു കോടതി ജാമ്യം അനുവദിച്ചത്.

Next Story

RELATED STORIES

Share it