Sub Lead

എല്‍ഡിഎഫ് ഭരണസമിതിക്ക് എതിരായ അവിശ്വാസപ്രമേയത്തെ അനുകൂലിച്ചു; വാര്‍ഡ് മെമ്പര്‍ക്ക് നേരെ ആക്രമണം

എല്‍ഡിഎഫ് ഭരണസമിതിക്ക് എതിരായ അവിശ്വാസപ്രമേയത്തെ അനുകൂലിച്ചു; വാര്‍ഡ് മെമ്പര്‍ക്ക് നേരെ ആക്രമണം
X

കല്‍പറ്റ: വയനാട് പനമരത്ത് എല്‍ഡിഎഫ് ഭരണസമിതിക്കെതിരായ അവിശ്വാസപ്രമേയത്തിന് അനുകൂലമായി വോട്ടു ചെയ്ത ജനതാദള്‍ അംഗത്തിനു നേരെ ആക്രമണം. ജനതാദളിന്റെ മെമ്പറായ ബെന്നി ചെറിയാനെ ആണ് ഒരു സംഘം ആക്രമിച്ചത്. സിപിഎം-ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരാണ് ആക്രമണത്തിന് പിന്നിലെന്ന് ബെന്നി ആരോപിച്ചു.

ബുധനാഴ്ച രാത്രി പനമരം ടൗണില്‍ ഫോണ്‍ ചെയ്തുനില്‍ക്കുമ്പോള്‍ ഒരു സംഘം ബെന്നിയെ ആക്രമിക്കുകയായിരുന്നു. ഇരുമ്പ് വടി കൊണ്ട് തലയ്ക്ക് അടിച്ചത് തടഞ്ഞതോടെ കൈക്ക് ഗുരുതരമായി പരിക്കേറ്റു. അവിശ്വാസപ്രമേയത്തിന് അനുകൂലമായി ബെന്നി വോട്ട് ചെയ്തതോടെയാണ് പനമരം പഞ്ചായത്ത് ഭരണം എല്‍ഡിഎഫിന് നഷ്ടമായത്. 29ന് പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ് ആക്രമണം ഉണ്ടായത്. വധഭീഷണിയുണ്ടെന്ന് ബെന്നി കഴിഞ്ഞ ദിവസം എസ്പിക്ക് പരാതി നല്‍കിയിരുന്നു.

Next Story

RELATED STORIES

Share it