Sub Lead

വഖ്ഫ് നിയമഭേദഗതി: ജെപിസി റിപോര്‍ട്ട് നാളെ ലോക്‌സഭയില്‍

വഖ്ഫ് നിയമഭേദഗതി: ജെപിസി റിപോര്‍ട്ട് നാളെ ലോക്‌സഭയില്‍
X

ന്യൂഡല്‍ഹി: വഖ്ഫ് നിയമഭേദഗതി ബില്ല് ചര്‍ച്ച ചെയ്ത സംയുക്ത പാര്‍ലമെന്ററി സമിതിയുടെ റിപോര്‍ട്ട് നാളെ ലോക്‌സഭയുടെ പരിഗണനക്ക് വരും. പ്രതിപക്ഷ എംപിമാരുടെ എതിര്‍പ്പുകള്‍ വെട്ടിമാറ്റിയ റിപോര്‍ട്ടാണ് ലോക്‌സഭ പരിഗണിക്കുക. പുതിയ സംഭവവികാസത്തിന്റെ പശ്ചാത്തലത്തില്‍ ആള്‍ ഇന്ത്യ മുസ്‌ലിം പേഴ്‌സണല്‍ ലോ ബോര്‍ഡ് അടിയന്തിര യോഗം വിളിച്ചു. ബില്ല് നിയമമായാല്‍ എന്തൊക്കെ സംഭവിക്കാം, എങ്ങനെ പ്രതിരോധിക്കാം തുടങ്ങിയ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനാണ് ന്യൂഡല്‍ഹിയിലെ ഇസ്‌ലാമിക് സെന്ററില്‍ യോഗം വിളിച്ചത്. ബോര്‍ഡിലെ 51 എക്‌സിക്യൂട്ടിവ് അംഗങ്ങളില്‍ 35 പേര്‍ യോഗത്തില്‍ പങ്കെടുത്തു. വഖ്ഫ് നിയമഭേദഗതിയുടെ പ്രശ്‌നങ്ങളെ കുറിച്ച് ബോധവല്‍ക്കരണം തടത്തണം, പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കണം, നിയമപരമായ പരിഹാരം തേടണം തുടങ്ങിയ കാര്യങ്ങളില്‍ ധാരണയായെന്ന് റിപോര്‍ട്ടുകള്‍ പറയുന്നു.

Next Story

RELATED STORIES

Share it