Sub Lead

ഭീഷണിപ്പെടുത്തി പണം പിടുങ്ങാന്‍ ശ്രമിച്ച വിഎച്ച്പി നേതാവ് അറസ്റ്റില്‍

ഭീഷണിപ്പെടുത്തി പണം പിടുങ്ങാന്‍ ശ്രമിച്ച വിഎച്ച്പി നേതാവ് അറസ്റ്റില്‍
X

പിലിഭിത്ത്: ഭീഷണിപ്പെടുത്തി പണം പിടുങ്ങാന്‍ ശ്രമിച്ചെന്ന കേസില്‍ വിശ്വ ഹിന്ദു പരിഷത്ത് നേതാവ് അറസ്റ്റില്‍. ഉത്തര്‍പ്രദേശിലെ പിലിഭിത്തിലെ വിഎച്ച്പി നേതാവായ പ്രിന്‍സ് ഗൗര്‍ ആണ് അറസ്റ്റിലായത്. അഡീഷണല്‍ ഡിസ്ട്രിക്റ്റ് മജിസ്‌ട്രേറ്റ് റീത്തു പുനിയ നല്‍കിയ പരാതിയിലാണ് കേസും അറസ്റ്റും. അതേസമയം, ജയിലില്‍ അടച്ച പ്രിന്‍സിനെ ആരോഗ്യപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തെ തുടര്‍ന്ന് വിഎച്ച്പി നേതാക്കള്‍ ജില്ലാ മജിസ്‌ട്രേറ്റിനെ കണ്ട് പരാതി നല്‍കി. സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടതായി ജില്ലാ മജിസ്‌ട്രേറ്റ് പറഞ്ഞു. സംഭവത്തില്‍ സംസ്ഥാനസര്‍ക്കാര്‍ ഇടപെട്ടിട്ടുണ്ട്.

Next Story

RELATED STORIES

Share it