Sub Lead

ലീഗിന്റെ ശ്രമം മുസ്‌ലിം രാജ്യം സൃഷ്ടിക്കാന്‍: വെള്ളാപ്പള്ളി

ലീഗിന്റെ ശ്രമം മുസ്‌ലിം രാജ്യം സൃഷ്ടിക്കാന്‍: വെള്ളാപ്പള്ളി
X

ആലപ്പുഴ: കേരളത്തിലെ കോണ്‍ഗ്രസിന് മുസ്‌ലിം ലീഗ് എന്ന ഊന്നുവടിയില്ലാതെ മുന്നോട്ടു പോവാനാവില്ലെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ലീഗ് ഈ നാട്ടില്‍ മുസ്‌ലിം രാജ്യം സൃഷ്ടിക്കാനും ശരീഅത്ത് നിയമം നടപ്പാക്കാനും ശ്രമിക്കുകയാണെന്നും എടത്വാ സെയ്ന്റ് അലോഷ്യസ് കോളേജ് ഓഡിറ്റോറിയത്തില്‍ നടന്ന എസ്എന്‍ഡിപി യോഗം ശാഖ നേതൃത്വസംഗമം ഉദ്ഘാടനം ചെയ്ത് വെള്ളാപ്പള്ളി പറഞ്ഞു. നോമ്പുകാലത്ത് മലപ്പുറത്ത് ഒരു ചായക്കട പ്രവര്‍ത്തിക്കാന്‍ പോലും അനുവദിക്കില്ല. ഭരിക്കുന്ന പാര്‍ട്ടികളെ വോട്ടുബാങ്ക് കാട്ടി ഭീഷണിപ്പെടുത്തുന്ന നടപടിയാണ് മുസ്‌ലിം വിഭാഗം സ്വീകരിക്കുന്നതെന്നും വെള്ളാപ്പള്ളി ആരോപിച്ചു.

കുട്ടനാട്ടുകാരുടെ വോട്ട് കാലാകാലങ്ങളായി വാങ്ങുന്നവര്‍ക്ക് കുട്ടനാട്ടുകാരെ ആവശ്യമില്ലെന്നും വെള്ളാപ്പള്ളി ആരോപിച്ചു. സംഘടിച്ചാല്‍ മാത്രമേ സമുദായത്തിന് അര്‍ഹമായത് വാങ്ങിയെടുക്കാന്‍ പറ്റൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി സംഘടനാകാര്യങ്ങള്‍ വിശദീകരിച്ചു. യോഗം ദേവസ്വം സെക്രട്ടറി അരയാക്കണ്ടി സന്തോഷ് സംഘടനാ സന്ദേശം നല്‍കി.

Next Story

RELATED STORIES

Share it