Sub Lead

യുപിയില്‍ വ്യാജ എംഎല്‍എയും കൂട്ടാളിയും പിടിയില്‍

യുപിയില്‍ വ്യാജ എംഎല്‍എയും കൂട്ടാളിയും പിടിയില്‍
X

ആഗ്ര: ജനപ്രതിനിധി ചമഞ്ഞ് ഹോട്ടലില്‍ സൗജന്യമായി താമസിച്ചയാളും കൂട്ടാളിയും അറസ്റ്റില്‍. ഡല്‍ഹി തുഗ്ലക്കാബാദ് സ്വദേശികളായ വിനോദും മനോജുമാണ് അറസ്റ്റിലായത്. പതിനെട്ട് ദിവസമാണ് ഇരുവരും ആഗ്ര നഗരത്തിലെ ഹോട്ടലില്‍ താമസിച്ചത്. ഹോട്ടല്‍ ഉടമയായ പവന്‍ ബില്ല് കൊടുത്തപ്പോള്‍ ഇരുവരും ഭീഷണിപ്പെടുത്തി. തുടര്‍ന്ന് പവന്‍ പോലിസില്‍ പരാതി നല്‍കുകയായിരുന്നു. എംഎല്‍എ എന്ന് അവകാശപ്പെട്ട വിനോദില്‍ നിന്നും പിടിച്ചെടുത്ത കാറില്‍ എംപി എന്നാണ് എഴുതിയിരുന്നതെന്ന് അസിസ്റ്റന്റ് കമ്മീഷണര്‍ ഇമ്രാന്‍ പറഞ്ഞു. പ്രദേശത്തെ നിരവധി സ്ഥാപനങ്ങളിലും പ്രതികള്‍ തട്ടിപ്പ് നടത്തിയതായി പോലിസ് കണ്ടെത്തി. ഇരുവരും കോണ്‍ ആര്‍ടിസ്റ്റുകളാണെന്ന് പോലിസ് വ്യക്തമാക്കി.

Next Story

RELATED STORIES

Share it