Sub Lead

ഇറാനെ ആക്രമിക്കാന്‍ വ്യോമാതിര്‍ത്തിയോ പ്രദേശമോ ഉപയോഗിക്കാന്‍ അനുവദിക്കില്ല: യുഎഇ

ഇറാനെ ആക്രമിക്കാന്‍ വ്യോമാതിര്‍ത്തിയോ പ്രദേശമോ ഉപയോഗിക്കാന്‍ അനുവദിക്കില്ല: യുഎഇ
X

അബൂദബി: ഇറാനെ ആക്രമിക്കാന്‍ തങ്ങളുടെ വ്യോമാതിര്‍ത്തിയോ പ്രദേശമോ ജലപാതയോ ഉപയോഗിക്കാന്‍ അനുവദിക്കില്ലെന്നും ഇക്കാര്യത്തില്‍ ഒരു ലോജിസ്റ്റിക്കല്‍ പിന്തുണയും നല്‍കില്ലെന്നും യുഎഇ വിദേശകാര്യമന്ത്രാലയം. ചര്‍ച്ച, സംഘര്‍ഷം കുറയ്ക്കല്‍, അന്താരാഷ്ട്ര നിയമത്തിലെ ഊന്നല്‍, രാജ്യങ്ങളുടെ പരമാധികാരം സംരക്ഷിക്കല്‍ എന്നിവയാണ് യുഎഇയുടെ നയം. തങ്ങളെ യുഎസ് ആക്രമിച്ചാല്‍ വിവിധരാജ്യങ്ങളിലെ യുഎസിന്റെ സൈനികതാവളങ്ങളെ ആക്രമിക്കുമെന്ന് ഇറാന്‍ നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. ഇക്കാര്യം അയല്‍രാജ്യങ്ങളെയും യുഎസ് താവളങ്ങളുള്ള രാജ്യങ്ങളെയും അറിയിക്കുകയും ചെയ്തു.

Next Story

RELATED STORIES

Share it