Sub Lead

വിവാഹിതയായ യുവതിയുടെ കിടപ്പറ ദൃശ്യങ്ങള്‍ പകര്‍ത്തി പണം തട്ടിയ രണ്ടുപേര്‍ അറസ്റ്റില്‍

വിവാഹിതയായ യുവതിയുടെ കിടപ്പറ ദൃശ്യങ്ങള്‍ പകര്‍ത്തി പണം തട്ടിയ രണ്ടുപേര്‍ അറസ്റ്റില്‍
X

കണ്ണൂര്‍: വിവാഹിതയായ യുവതിയും മറ്റൊരാളുമായുള്ള സ്വകാര്യരംഗങ്ങള്‍ രഹസ്യമായി ചിത്രീകരിച്ച് ഭീഷണിപ്പെടുത്തി പണം തട്ടിയ മൂന്നംഗ സംഘത്തിലെ രണ്ടുപേര്‍ അറസ്റ്റില്‍. നടുവില്‍ പള്ളിത്തട്ട് രാജീവ് ഭവന്‍ ഉന്നതിയിലെ കിഴക്കിനടിയില്‍ ശമല്‍ (21), നടുവില്‍ ടെക്‌നിക്കല്‍ സ്‌കൂളിന് സമീപത്തെ ചെറിയാണ്ടിന്റകത്ത് ലത്തീഫ് (48) എന്നിവരെയാണ് കുടിയാന്മല പോലിസ് അറസ്റ്റ് ചെയ്തത്. കേസിലെ ഒന്നാംപ്രതിയും ശമലിന്റെ സഹോദരനുമായ ശ്യാം മറ്റൊരു കേസില്‍ റിമാന്‍ഡിലാണ്.

കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു സംഭവം. യുവതിയുടെ സുഹൃത്തായ ആലക്കോട് സ്വദേശി ഇടക്കിടെ യുവതിയുടെ വീട്ടിലെത്താറുണ്ട്. ഇതു മനസ്സിലാക്കിയ ശ്യാമും ശമലും ഒളിച്ചിരുന്നു കിടപ്പറദൃശ്യങ്ങള്‍ പകര്‍ത്തി. വീഡിയോ കാണിച്ചു ഭീഷണിപ്പെടുത്തി യുവതിയില്‍നിന്നു പണം വാങ്ങി. വീണ്ടും ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെട്ടു. കൂടാതെ വീഡിയോ സുഹൃത്ത് ലത്തീഫിനും നല്‍കി. ലത്തീഫ് ഈ ദൃശ്യം യുവതിയെ കാണിച്ച് തനിക്കു വഴങ്ങണമെന്നും പണം നല്‍കണമെന്നും ആവശ്യപ്പെട്ടു. തുടര്‍ന്നാണ് യുവതി പരാതി നല്‍കിയതെന്ന് പോലിസ് അറിയിച്ചു.

Next Story

RELATED STORIES

Share it