Sub Lead

ഇസ്രായേലിനെ നാറ്റോ സൈനിക അഭ്യാസത്തില്‍ പങ്കെടുപ്പിക്കരുതെന്ന് തുര്‍ക്കി; വീറ്റോ അധികാരം ഉപയോഗിച്ചു

ഇസ്രായേലിനെ നാറ്റോ സൈനിക അഭ്യാസത്തില്‍ പങ്കെടുപ്പിക്കരുതെന്ന് തുര്‍ക്കി; വീറ്റോ അധികാരം ഉപയോഗിച്ചു
X

അങ്കാര: യൂറോപ്യന്‍ രാജ്യങ്ങളുടെയും അമേരിക്കയുടെയും സൈനിക മുന്നണിയായ നാറ്റോയുടെ വാര്‍ഷികാഭ്യാസത്തില്‍ ഇസ്രായേല്‍ പങ്കെടുക്കണമെന്ന തീരുമാനത്തെ വീറ്റോ ചെയ്ത് തുര്‍ക്കി. ഗസയിലെ അധിനിവേശം അവസാനിപ്പിക്കും വരെ ഇസ്രായേലുമായി നാറ്റോ സഹകരിക്കരുതെന്ന നിലപാടിന്റെ ഭാഗമായാണ് തുര്‍ക്കി വീറ്റോ അധികാരം ഉപയോഗിച്ചതെന്ന് റിപോര്‍ട്ടുകള്‍ പറയുന്നു. എന്നാല്‍, നാറ്റോയിലെ വീറ്റോ അധികാരത്തെ തുര്‍ക്കി രാഷ്ട്രീയ ഉപകരണമാക്കി മാറ്റിയെന്ന് ഇസ്രായേല്‍ ആരോപിച്ചു.

തുര്‍ക്കിയുടെ നിലപാട് പ്രാദേശിക സഹകരണത്തെയും ആഗോള വെല്ലുവിളികളെ നേരിടാനുള്ള നാറ്റോയുടെ കഴിവിനെയും ദുര്‍ബലപ്പെടുത്തുന്നതായി ഇസ്രായേല്‍ ആരോപിച്ചു. നാറ്റോയ്ക്ക് അകത്ത് പോലും ഇസ്രായേലുമായി സഹകരിക്കാനാവില്ലെന്ന് ജൂലൈ 12ന് തുര്‍ക്കി വ്യക്തമാക്കിയിരുന്നു. 2024 ആഗസ്റ്റ് മുതല്‍ ഇസ്രായേലുമായി തുര്‍ക്കി ബന്ധങ്ങളൊന്നും പുലര്‍ത്തുന്നില്ല. ഫലസ്തീനികളെ ഇസ്രായേല്‍ കൂട്ടക്കൊല ചെയ്യുന്നത് അംഗീകരിക്കാനാവില്ലെന്ന് പറഞ്ഞാണ് നിലപാട് പ്രഖ്യാപിച്ചത്.

Next Story

RELATED STORIES

Share it