പീഡനക്കേസ് പ്രതി കീഴടങ്ങി
ആനമങ്ങാടും വള്ളിക്കാപ്പറ്റയിലുമുള്ള വാടക വീടുകളില്‍ വെച്ച് പല തവണ പീഡിപ്പിച്ചുവെന്ന് പെണ്‍കുട്ടി തന്നെ പോലിസിനോട് വെളിപ്പെടുത്തിയിരുന്നു

പാലക്കാട്: പീഡനക്കേസിലെ പ്രതി പോലിസില്‍ കീഴടങ്ങി. ചെര്‍പ്പുളശ്ശേരി ചളവറ ചിറയില്‍ വിനീഷ് ആണ് കീഴടങ്ങിയത്. ഒളിവിലായിരുന്ന യുവാവ് മഞ്ചേരി പോക്‌സോ സ്‌പെഷ്യല്‍ കോടതി മുമ്പാകെയാണ് കീഴടങ്ങിയത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വാടക വീടുകളില്‍ വെച്ച് പല തവണ പീഡിപ്പിച്ചുവെന്നാണ് കേസ്. 2019 ജനുവരി ഒന്നു മുതല്‍ 2021 ജൂണ്‍ 30 വരെയുള്ള കാലയളവില്‍ ആനമങ്ങാടും വള്ളിക്കാപ്പറ്റയിലുമുള്ള വാടക വീടുകളില്‍ വെച്ച് പല തവണ പീഡിപ്പിച്ചുവെന്ന് പെണ്‍കുട്ടി തന്നെ പോലിസിനോട് വെളിപ്പെടുത്തിയിരുന്നു.
ഒക്ടോബര്‍ 19ന് കുട്ടി മലപ്പുറം വനിതാ പോലിസില്‍ പരാതി നല്‍കുകയായിരുന്നു. പ്രതിക്ക് ഒത്താശ ചെയ്തു നല്‍കിയതിന് കുട്ടിയുടെ അമ്മയായ മുപ്പതുകാരിയെ കഴിഞ്ഞ മാസം 20ന് പോലിസ് അറസ്റ്റ് ചെയ്തിരുന്നു. ഇവര്‍ റിമാന്റിലാണ്. പെണ്‍കുട്ടിയുടെ സംരക്ഷണം മുത്തച്ചനും മുത്തശ്ശിയും ഏറ്റെടുത്തു. ഇതിനിടെ, മലപ്പുറം കാളികാവില്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയുടെ വിവാഹം ചൈല്‍ഡ് വെല്‍ഫെയര്‍ സൊസൈറ്റി ഇടപെട്ട് തടഞ്ഞു. കുട്ടിയെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിക്ക് മമ്പില്‍ ഹാജരാക്കി നിലമ്പൂരിലെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. പാലക്കാട് ജില്ലയിലേക്ക് ഈ മാസം 15 ന് തിങ്കളാഴ്ചയായിരുന്നു കുട്ടിയെ വിവാഹം ചെയ്ത് അയക്കാന്‍ നിശ്ചയിച്ചിരുന്നത്. കോളനിയില്‍ ബോധവത്ക്കരണ പരിപാടിക്കിടെയാണ് പതിനഞ്ചുകാരിയെ വിവാഹം ചെയ്തയക്കാന്‍ വീട്ടുകാര്‍ തയ്യാറെടുക്കുന്ന കാര്യം കാളികാവ് ശിശു വികസന ഓഫിസര്‍ അറിഞ്ഞത്. വിവരം അറിയിച്ചതിനെ തുടര്‍ന്ന് ശിശു സംരക്ഷണ യൂണിറ്റ് ഇടപെട്ടാണ് വിവാഹം തടഞ്ഞത്.
RELATED STORIES
വയനാട്ടില്‍ നിന്നും കാണാതായ അമ്മയും അഞ്ച് മക്കളും സുരക്ഷിതര്‍
21 Sep 2023 3:02 PM GMTകോട്ടയത്ത് കനത്ത മഴ; ഉരുള്‍പൊട്ടല്‍, ഏഴു ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
21 Sep 2023 1:59 PM GMTവോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ ആധാര്‍ നിര്‍ബന്ധമില്ലെന്ന്...
21 Sep 2023 1:03 PM GMTനബിദിനാഘോഷത്തിന് കൊടിതോരണങ്ങള്‍ കെട്ടുന്നതിനിടെ വിദ്യാര്‍ഥികളെ...
21 Sep 2023 11:56 AM GMTവനിതാ സംവരണ ബില്‍: ഒബിസിയെ ഒഴിവാക്കിയത് നിരാശാജനകവും...
21 Sep 2023 11:42 AM GMTഉത്തര്‍പ്രദേശില്‍ മുസ്ലിം യുവാവിനെ പോലിസ് വെടിവെച്ച് കൊന്നു
21 Sep 2023 6:16 AM GMT