Sub Lead

കോഴിക്കോട് ബൈപ്പാസില്‍ നാളെ മുതല്‍ ടോള്‍ പിരിവ്

കോഴിക്കോട് ബൈപ്പാസില്‍ നാളെ മുതല്‍ ടോള്‍ പിരിവ്
X

കോഴിക്കോട്: രാമനാട്ടുകര മുതല്‍ വെങ്ങളം വരെയുള്ള കോഴിക്കോട് ബൈപ്പാസില്‍ ജനുവരി 15ന് രാവിലെ എട്ടുമണിക്ക് ടോള്‍പിരിവ് തുടങ്ങും. മാധ്യമങ്ങളില്‍ ഇതുസംബന്ധിച്ചുള്ള വിജ്ഞാപനം പ്രസിദ്ധീകരിച്ചു. പിരിവിനുള്ള എല്ലാ സംവിധാനങ്ങളും പൂര്‍ണസജ്ജമാണെന്ന് ദേശീയപാത അതോറിറ്റി പ്രോജക്ട് ഡയറക്ടര്‍ പ്രശാന്ത് ദുബെ അറിയിച്ചു. 24-മണിക്കൂറിനകം ഇരുഭാഗത്തേക്കും പോവുന്ന വാഹനത്തിന് മടക്കയാത്രയില്‍ ടോള്‍നിരക്കില്‍ 25 ശതമാനം കിഴിവുണ്ട്. ഒരുമാസം അന്‍പത് തുടര്‍ച്ചയായ യാത്ര നടത്തുന്ന വാഹനത്തിന് ടോള്‍നിരക്കില്‍ 33 ശതമാനവും കോഴിക്കോട് ജില്ലയില്‍ രജിസ്റ്റര്‍ചെയ്ത നാഷണല്‍ പെര്‍മിറ്റ് അല്ലാത്ത കൊമേഴ്സ്യല്‍ വാഹനങ്ങള്‍ക്ക് 50 ശതമാനവും ഇളവുണ്ട്. മൂവായിരം രൂപയുടെ ഫാസ്ടാഗ് എടുത്താല്‍ ഒരുവര്‍ഷം 200 യാത്രകള്‍ നടത്താം. ടോള്‍പ്ലാസയുടെ 20 കിലോമീറ്റര്‍ പരിധിയിലുള്ളവര്‍ക്ക് 340 രൂപയുടെ പാസ് നല്‍കുന്നുണ്ട്. 28.4 കിലോമീറ്ററാണ് കോഴിക്കോട് ബൈപ്പാസ്. ഇരുപത് കിലോമീറ്റര്‍ പരിധി വരുമ്പോള്‍ വെങ്ങളംവരെയുള്ള ദേശീയപാതയുടെ ഭാഗങ്ങള്‍ ഇതില്‍ ഉള്‍പ്പെടും. ചൊവ്വാഴ്ച രാവിലെ പാസിന്റെകാര്യത്തില്‍ അവ്യക്തതയുണ്ടായിരുന്നു. ടോള്‍പിരിവ് തുടങ്ങിയശേഷമേ നല്‍കിത്തുടങ്ങൂ എന്നാണ് രാവിലെ ടോള്‍പ്ലാസയില്‍ അന്വേഷിച്ചെത്തിയവരോട് നടത്തിപ്പുകാര്‍ പറഞ്ഞത്.

Next Story

RELATED STORIES

Share it