Sub Lead

നിലമ്പൂരില്‍ അന്‍വറിന്റെ അഞ്ച് സ്ഥാനാര്‍ഥികളും തോറ്റു

നിലമ്പൂരില്‍ അന്‍വറിന്റെ അഞ്ച് സ്ഥാനാര്‍ഥികളും തോറ്റു
X

നിലമ്പൂര്‍: പി വി അന്‍വറിന്റെ നേതൃത്വത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് നിലമ്പൂരില്‍ നിര്‍ത്തിയ അഞ്ച് സ്ഥാനാര്‍ഥികളും തോറ്റു. നിലമ്പൂര്‍ പാത്തിപ്പാറ ഡിവിഷനില്‍ അസൈനാര്‍, ആലുങ്ങല്‍-ലതികാ രാജീവ്, മുമ്മുള്ളി-ഷാജഹാന്‍ പാത്തിപ്പാറ, മുതീരി-നിയാസ്, വരമ്പന്‍പൊട്ടി-സുരേഷ് എന്നിവരാണ് മത്സരിച്ചത്. ഇതില്‍ വരമ്പന്‍ പൊട്ടിയില്‍ സിപിഎം സ്ഥാനാര്‍ഥിയും മറ്റ് മൂന്നിടങ്ങളില്‍ യുഡിഎഫ് സ്ഥാനാര്‍ഥികളും വിജയിച്ചു. ഇടതുമായി തെറ്റിയ പിവി അന്‍വറിന്റെ നേതൃത്വത്തിലുള്ള തൃണമൂല്‍ കോണ്‍ഗ്രസിന് യുഡിഎഫിനൊപ്പം ചേരാന്‍ താത്പര്യമുണ്ടായിരുന്നെങ്കിലും യുഡിഎഫ് അത് പരിഗണിച്ചിരുന്നില്ല.. ഒടുവില്‍ സ്വതന്ത്രരായി മത്സരിക്കാന്‍ തീരുമാനിക്കുകയായിരുന്നു. വോട്ടെണ്ണി കഴിഞ്ഞപ്പോള്‍ നിലമ്പൂരിലെ 36 വാര്‍ഡുകളില്‍ യുഡിഎഫ് 28 വാര്‍ഡുകളിലും എല്‍ഡിഎഫ് 7 ഇടങ്ങളിലും വിജയിച്ചു. അംഗത്വം കൂട്ടാനുള്ള ബിജെപിയുടെ ശ്രമം ഫലം കണ്ടില്ല. എങ്കിലും ഒരംഗത്തെ നിലനിര്‍ത്താന്‍ ബിജെപിക്ക് സാധിച്ചു. കഴിഞ്ഞ തവണ എല്‍ഡിഎഫാണ് നിലമ്പൂരില്‍ വിജയിച്ചിരുന്നത്. 22 വാര്‍ഡുകളാണ് അന്ന് എല്‍ഡിഎഫിന് ലഭിച്ചിരുന്നത്.

Next Story

RELATED STORIES

Share it