- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മ്യൂസിയത്തില്‍ നിന്ന് 2,500 വര്‍ഷം പഴക്കമുള്ള സ്വര്‍ണ ഹെല്‍മെറ്റ് കവര്‍ന്നു

ആസെന്‍: നെതര്‍ലാന്‍ഡ്‌സിലെ ആസെനിലെ പ്രശസ്തമായ ഡ്രെന്റ്‌സ് മ്യൂസിയത്തില്‍ നിന്നും 2,500 വര്‍ഷം പഴക്കമുള്ള സ്വര്‍ണകിരീടവും മൂന്നു വളകളും കവര്‍ന്നു. ശനിയാഴ്ച്ച പുലര്‍ച്ചെ 3.45നാണ് സംഭവം. സ്‌ഫോടകവസ്തുക്കള്‍ ഉപയോഗിച്ച് മ്യൂസിയത്തിന്റെ വാതിലുകളും സുരക്ഷാസംവിധാനങ്ങളും തകര്‍ത്താണ് മോഷ്ടാക്കള്‍ അകത്തുകയറിയതെന്ന് പോലിസ് അറിയിച്ചു.
കിഴക്കന്‍ യൂറോപ്യന്‍ രാജ്യമായ റുമാനിയയുടെ തലസ്ഥാനമായ ബുക്കാറസ്റ്റിലെ മ്യൂസിയത്തില്‍ നിന്ന് പ്രദര്‍ശിപ്പിക്കാന്‍ കൊണ്ടുവന്ന 2,500 വര്‍ഷം പഴക്കമുള്ള കോട്ടോഫെനെസ്റ്റിയുടെ സ്വര്‍ണ ഹെല്‍മറ്റാണ് മോഷണം പോയ പ്രധാന പുരാവസ്തു. കരിങ്കടലിന് പടിഞ്ഞാറ്, മധ്യ-തെക്കുകിഴക്കന്‍ യൂറോപ്പിലുള്ള കാര്‍പാത്തിയന്‍ മലനിരകളിലെ ഒരു രാജവംശമായിരുന്ന ഡേസിയന്‍സിന്റെ കാലത്തെ മൂന്നു വളകളും മോഷണം പോയിട്ടുണ്ട്.
പ്രദേശത്തെ റോഡില്‍ കത്തിയമര്‍ന്ന നിലയില്‍ കണ്ടെത്തിയ ഒരു കാര്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. കൊള്ളക്കാര്‍ അവിടെ വെച്ച് മറ്റൊരു കാറില്‍ കയറി പോയെന്നാണ് പോലിസ് അനുമാനിക്കുന്നത്. ഈ സ്വര്‍ണ ഹെല്‍മെറ്റ് ലോകത്ത് എവിടെയെങ്കിലും കണ്ടെത്തിയാല്‍ വിവരമറിയിക്കണമെന്ന് ഇന്റര്‍പോളിനോടും നെതര്‍ലാന്‍ഡ്‌സ് അപേക്ഷിച്ചിട്ടുണ്ട്. കഴിഞ്ഞ 170 വര്‍ഷത്തിനുള്ളില്‍ മ്യൂസിയത്തില്‍ നടന്ന ഏറ്റവും വലിയ കൊള്ളയാണ് ഇതെന്ന് ഡയറക്ടര്‍ ഹാരി ടുപാന്‍ പറഞ്ഞു. ദേശീയപ്രാധാന്യമുള്ള പുരാവസ്തുക്കള്‍ കണ്ടെത്താന്‍ റുമാനിയന്‍ പോലിസും നെതര്‍ലാന്‍ഡ്‌സില്‍ എത്തിയിട്ടുണ്ട്.
1990കളില്‍ നിധി കൊള്ളക്കാര്‍ കാര്‍പാത്തിയന്‍ മലനിരകളില്‍ ഖനനം നടത്തി 24 വളകള്‍ വിദേശത്ത് വിറ്റിരുന്നു. ഇവ ഇപ്പോള്‍ ഓസ്ട്രിയ, ജര്‍മനി, ഫ്രാന്‍സ്, യുകെ, യുഎസ് എന്നീ രാജ്യങ്ങളിലെ പൗരന്‍മാരുടെ കൈവശമാണുള്ളത്.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















