Sub Lead

ഒമിക്രോണ്‍-കൊവിഡ് വ്യാപനം കൂടുതലുള്ള പത്ത് സംസ്ഥാനങ്ങളിലേക്ക് പ്രത്യേക സംഘത്തെ അയക്കാനൊരുങ്ങി കേന്ദ്ര ആരോഗ്യമന്ത്രാലയം

യുപി, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളുടെ തിരഞ്ഞെടുപ്പ് സംബന്ധിച്ച് അടുത്ത തിങ്കളാഴ്ച കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജോഷ് ഭൂഷണുമായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ ചര്‍ച്ച നടത്തിയേക്കും

ഒമിക്രോണ്‍-കൊവിഡ് വ്യാപനം കൂടുതലുള്ള പത്ത് സംസ്ഥാനങ്ങളിലേക്ക് പ്രത്യേക സംഘത്തെ അയക്കാനൊരുങ്ങി കേന്ദ്ര ആരോഗ്യമന്ത്രാലയം
X

ന്യൂഡല്‍ഹി: ഒമിക്രോണ്‍-കൊവിഡ് വ്യാപനം കൂടുതലുള്ള പത്ത് സംസ്ഥാനങ്ങളിലേക്ക് കേന്ദ്ര ആരോഗ്യമന്ത്രാലയം പ്രത്യേക സംഘത്തെ അയക്കാനൊരുങ്ങുന്നു. കൊവിഡ് വാക്‌സിനേഷന്‍ കുറവുള്ളതും രോഗ വ്യാപനം കൂടുതലുള്ളതുമായ സംസ്ഥാനങ്ങളിലേക്കാണ് കേന്ദ്ര സംഘം എത്തുക. ഇന്നലെപുറത്തുവിട്ട ലിസ്റ്റില്‍ കെരളം, മഹാരാഷ്ട്ര, തമിഴ്‌നാട്, വംഗാള്‍, മിസോറാം, കര്‍ണാടക, ബീഹാര്‍, ജാര്‍ഘണ്ഡ്, പഞ്ചാബ്, ഉത്തര്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങളാണ് ഉള്ളത്. ഇതില്‍ ഉത്തര്‍പ്രദേശ്, പഞ്ചാബ് സംസ്ഥാനങ്ങളില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്.

യുപിയില്‍ തിരഞ്ഞെടുപ്പ് നീട്ടിവയ്ക്കുന്ന കാര്യം പരിഗണിക്കണമെന്ന് അലഹബാദ് ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. മുഖ്യ തിരഞ്ഞടുപ്പ് കമ്മീഷണര്‍, പ്രധാനമന്ത്രി എന്നിവരോട് തിരഞ്ഞെടുപ്പ് രണ്ടുമാസത്തേക്ക് നീട്ടിവയ്ക്കുന്ന കാര്യം പരിഗണിക്കണമെന്നാണ് ഹൈക്കോടതി ആവശ്യപ്പെട്ടത്. യുപി, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളുടെ തിരഞ്ഞെടുപ്പ് സംബന്ധിച്ച് അടുത്ത തിങ്കളാഴ്ച കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജോഷ് ഭൂഷണുമായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ ചര്‍ച്ച നടത്തിയേക്കും. കേരളത്തില്‍ 26265 കൊവിഡ് രോഗികളുണ്ടെന്ന്ാണ് കണക്ക്. മഹാരഷ്ട്രയ -12108, വംഗാള്‍ 7466, കര്‍ണാടക 7280, തമിഴ്‌നാട്- 6798, തുടങ്ങിയവയാണ് ഏറ്റവും കൂടുതല്‍ കൊവിഡ് രോഗികളുള്ള സംസ്ഥാനങ്ങള്‍. മിസോറാം 1498, ബീഹാര്‍ 79 ജാര്‍ഗണ്ഡ് 273 എന്നിങ്ങനെയാണ് കണക്ക്. ഇന്ത്യില്‍ ഇതുവരേ ഒമിക്രോണ്‍ ബാധ സ്ഥിരീകരിച്ചത് 415 പോര്‍ക്കാണ്. മഹാരാഷ്ട്രയില്‍ 108, കേരളത്തില്‍ 37, കര്‍ണആടകയില്‍ 31, തമിഴ്‌നാട്ടില്‍ 34 ഒമിക്രോണ്‍ കേസുകളുണ്ട്. ഈ സാഹചര്യത്തെ ഫലപ്രദമായി അതിജീവിക്കാനാണ് കേന്ദ്ര സംഘമെത്തുന്നത്.

Next Story

RELATED STORIES

Share it