Sub Lead

ലാവലിന്‍ കേസ് വീണ്ടും മാറ്റി

ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ഭരണഘടനാബെഞ്ചിലെ വാദം നീണ്ടുപോകുന്നതിനാലാണ് കേസ് മാറ്റിയത്. പുതിയ തിയ്യതി പിന്നീട് അറിയിക്കും

ലാവലിന്‍ കേസ് വീണ്ടും മാറ്റി
X

ന്യൂഡല്‍ഹി:ലാവലിന്‍ കേസില്‍ സിബിഐ ഹരജി പരിഗണിക്കുന്നത് സുപ്രിംകോടതി വീണ്ടും മാറ്റി.ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ഭരണഘടനാബെഞ്ചിലെ വാദം നീണ്ടുപോകുന്നതിനാലാണ് കേസ് മാറ്റിയത്. പുതിയ തിയ്യതി പിന്നീട് അറിയിക്കും.

ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബഞ്ച് ഉച്ചയ്ക്ക് ശേഷം പരിഗണിക്കുന്ന കേസുകളുടെ പട്ടികയിലാണ് ലാവലിന്‍ ഹരജികള്‍ സുപ്രിംകോടതി ഉള്‍പ്പെടുത്തിയിരുന്നത്.എന്നാല്‍ സാമ്പത്തിക സംവരണത്തിനെതിരായ ഹര്‍ജികളിലെ വാദം ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബഞ്ചില്‍ തുടരുകയാണ്. ഭരണഘടനാ ബഞ്ചിലെ നടപടികള്‍ ഇന്നത്തേക്ക് പൂര്‍ത്തിയായാലേ മറ്റു ഹരജികള്‍ പരിഗണിക്കൂ എന്ന് സുപ്രിംകോടതി അറിയിച്ചിരുന്നു.

പിണാറായി വിജയന്‍, മുന്‍ ഊര്‍ജ്ജവകുപ്പ് സെക്രട്ടറി കെ മോഹനചന്ദ്രന്‍, ഊര്‍ജ്ജ വകുപ്പ് മുന്‍ ജോയിന്റ് സെക്രട്ടറി എ ഫ്രാന്‍സിസ് എന്നിവരെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കിയ ഹൈക്കോടതി വിധിക്കെതിരെ 2017 ഡിസംബറിലാണ് സിബിഐ സുപ്രിംകോടതിയെ സമീപിച്ചത്.പിണറായി വിജയന്‍ വൈദ്യുത മന്ത്രിയായിരുന്ന കാലത്ത് ഇടുക്കിയിലെ പള്ളിവാസല്‍, ചെങ്കുളം, പിന്നിയാര്‍ ജല വൈദ്യുത പദ്ധതികളുടെ നവീകരണത്തിനായി കനേഡിയന്‍ കമ്പനിയായ എസ്എന്‍സി ലാവലിനുമായി ഉണ്ടാക്കിയ കരാറില്‍ ക്രമക്കേട് നടന്നുവെന്നാണ് സിബിഐ കണ്ടെത്തല്‍.

കേസില്‍ 2018 ജനുവരി 11ന് സുപ്രിംകോടതി നോട്ടിസ് അയച്ചു. എന്നാല്‍ നാല് വര്‍ഷത്തിനിടെ മുപ്പതിലധികം തവണയാണ് ഹരജികള്‍ പരിഗണിക്കുന്നത് മാറ്റിവച്ചത്. ഹരജി നിരന്തരം മാറി പോകുന്നെന്ന്, കക്ഷി ചേര്‍ന്ന ടിപി നന്ദകുമാറിന്റെ അഭിഭാഷക എം കെ അശ്വതി ചൂണ്ടിക്കാട്ടിയതിനെ തുടര്‍ന്ന് ഇനി മാറ്റരുതെന്ന് കോടതി നിര്‍ദേശം നല്‍കിയിരുന്നു.

Next Story

RELATED STORIES

Share it