Sub Lead

വാഹനം തകര്‍ത്ത കേസ്; അറസ്റ്റിലായ ആളുടെ ജാമ്യഹരജിയില്‍ കക്ഷി ചേരാന്‍ ജോജു

വൈറ്റിലയിലെ കോണ്‍ഗ്രസ് സംഘടിപ്പിച്ച റോഡ് ഉപരോധ സമരത്തിനിടെയാണ് നടന്‍ ജോജു ജോര്‍ജിന്റെ വാഹനം തകര്‍ത്തത്

വാഹനം തകര്‍ത്ത കേസ്; അറസ്റ്റിലായ ആളുടെ ജാമ്യഹരജിയില്‍ കക്ഷി ചേരാന്‍ ജോജു
X

കൊച്ചി: വാഹനം തകര്‍ത്ത് ആക്രമിക്കാന്‍ ശ്രമിച്ചെന്ന കേസ് ഒത്തുതീര്‍പ്പാകാനുള്ള സാധ്യതക്ക് മങ്ങലേല്‍പ്പിച്ച് ജാമ്യ ഹരജിയില്‍ കക്ഷിചേരാനുറച്ച് നടന്‍ ജോജു ജോര്‍ജ്. എതിര്‍കക്ഷിയെ സമ്മര്‍ദ്ധത്തിലാക്കാനാണ് ഈ നീക്കമെന്നും പറയെപ്പെടുന്നു. വാഹനം തകര്‍ത്ത കേസില്‍ അറസ്റ്റിലായ ജോസഫിന്റെ ജാമ്യഹരജിയില്‍ കക്ഷി ചേരാന്‍ ജോജു ജോര്‍ജ് തീരുമാനിച്ചു. കോടതിയില്‍ ഇതിനുള്ള ഹര്‍ജി ജോജു ജോര്‍ജ് സമര്‍പ്പിച്ചു. ജാമ്യഹര്‍ജി ഉച്ചയ്ക്ക് രണ്ടരയ്ക്ക് കോടതി പരിഗണിക്കും. ജാമ്യഹര്‍ജി എറണാകുളം സിജെഎം കോടതിയാണ് പരിഗണിക്കുന്നത് വൈറ്റിലയിലെ കോണ്‍ഗ്രസ് സംഘടിപ്പിച്ച റോഡ് ഉപരോധ സമരത്തിനിടെയാണ് നടന്‍ ജോജു ജോര്‍ജിന്റെ വാഹനം തകര്‍ത്തത്. വൈറ്റിലയിലെ ഹൈവേ ഉപരോധത്തിനിടെയുണ്ടായ സംഭവ വികാസങ്ങളില്‍ രണ്ട് കേസുകളാണ് അന്ന് പോലിസ് രജിസ്റ്റര്‍ ചെയ്തത്. വാഹനം തല്ലിതകര്‍ത്ത് ആക്രമിക്കാന്‍ ശ്രമിച്ചെന്ന ജോജുവിന്റെ പരാതിയില്‍ എട്ട് പേര്‍ക്കെതിരെയും വഴി തടയല്‍ സമരവുമായി ബന്ധപ്പെട്ട് 30 പേര്‍ക്കെതിരെയുമാണ് ജാമ്യമില്ലാ വകുപ്പനുസരിച്ച് കേസെടുത്തത്. ജോജുവിന്റെ പരാതിയില്‍ കാര്‍ തകര്‍ത്ത കേസില്‍ ഐഎന്‍ടിയുസി പ്രവര്‍ത്തകന്‍ ജോസഫിനെ അറസ്റ്റ് ചെയ്തിരുന്നു. ജോജുവിന്റെ വാഹനത്തിന്റെ ചില്ല് തകര്‍ത്തതിന് രണ്ട് ദിവസം മുമ്പാണ് ജോസഫ് അറസ്റ്റിലായത്.

കൊച്ചി മുന്‍ മേയര്‍ ടോണി ചമ്മണി അടക്കമുള്ളവര്‍ക്കെതിരെയാണ് കേസ്. കേസില്‍ അന്വേഷണം മുറുകി നേതാക്കള്‍ അറസ്റ്റിലാകുമെന്ന ഘട്ടമെത്തിയപ്പോള്‍ കോണ്‍ഗ്രസിന്റെ ഭാഗത്ത് നിന്ന് സമവായ നീക്കം ഉണ്ടായി. ജോജു ജോര്‍ജുമായി ചര്‍ച്ചകള്‍ നടത്തിയെന്നാണ് സൂചന. ഇരുവിഭാഗവും തെറ്റ് സമ്മതിച്ചെന്നും കേസ് തീര്‍ക്കാന്‍ ചര്‍ച്ചകള്‍ നടക്കുന്നതായും എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് അറിയിച്ചിരുന്നു.പ്രശ്‌നം രമ്യമായി തീരുമെന്നാണ് കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നത്. ഇതിനിട്െ ജോജു ജോര്‍ജ് ജാമ്യഹരജിയില്‍ കക്ഷി ചേരാന്‍ തീരുമാനിച്ചത് ആരുടെ പ്രേരണമൂലമാണെന്ന് വ്യക്തമായിട്ടില്ല.

Next Story

RELATED STORIES

Share it