Sub Lead

അധ്യാപിക തൂങ്ങിമരിച്ച നിലയില്‍; അഞ്ച് വര്‍ഷമായി ശമ്പളം ലഭിച്ചിട്ടില്ലെന്ന കുടുംബം

അധ്യാപിക തൂങ്ങിമരിച്ച നിലയില്‍; അഞ്ച് വര്‍ഷമായി ശമ്പളം ലഭിച്ചിട്ടില്ലെന്ന കുടുംബം
X

കോടഞ്ചേരി(കോഴിക്കോട്): അധ്യാപികയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കോടഞ്ചേരി സെന്റ് ജോസഫ് എല്‍പി സ്‌കൂള്‍ അധ്യാപിക അലീന ബെന്നിയാണ്(29) മരിച്ചിരിക്കുന്നത്. കട്ടിപ്പാറയിലെ വീട്ടിലെ മുറിയിലാണ് അലീനയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. കട്ടിപ്പാറയിലെ സ്‌കൂളില്‍ അഞ്ചു വര്‍ഷം ജോലി ചെയ്ത അലീന, കഴിഞ്ഞ ഒരു വര്‍ഷമായി കോടഞ്ചേരിയിലാണ് ജോലി ചെയ്യുന്നത്. അലീന ഇന്ന് സ്‌കൂളില്‍ പോയിരുന്നില്ല. ഫോണ്‍ സ്വിച്ച് ഓഫും ആയിരുന്നു. സ്‌കൂളില്‍ എത്താതിരുന്നതിനാല്‍ അധികൃതര്‍ പിതാവ് ബെന്നിയെ വിളിച്ച് കാര്യം അന്വേഷിക്കുകയായിരുന്നു. മൂന്നു മണിയോടെ ബെന്നി വീട്ടിലെത്തിയപ്പോഴാണ് മൃതദേഹം കണ്ടത്.

കോര്‍പറേറ്റ് മാനേജ്‌മെന്റിനു കീഴില്‍ ജോലി ചെയ്തിരുന്ന അലീനയ്ക്ക് ജോലി സ്ഥിരപ്പെടുകയോ ശമ്പളം ലഭിക്കുകയോ ചെയ്തിരുന്നില്ലെന്നും അതിന്റെ മനോവിഷമത്തിലാണ് ജീവനൊടുക്കിയതെന്നു ബെന്നി പറഞ്ഞു. കട്ടിപ്പാറയില്‍ ജോലി ചെയ്ത കാലയളവിലെ അഞ്ചു വര്‍ഷത്തെ ശമ്പളമോ ആനുകൂല്യമോ ആവശ്യമില്ലെന്നു കോര്‍പ്പറേറ്റ് മാനേജര്‍ എഴുതി വാങ്ങിയിരുന്നുവെന്നും പിതാവ് ആരോപിച്ചു. ശമ്പള കുടിശ്ശിക കിട്ടാതെ വന്നതോടെ അലീന മാനസികമായി തളര്‍ന്നുവെന്നും ബെന്നി കരഞ്ഞുകൊണ്ട് പറഞ്ഞു.

Next Story

RELATED STORIES

Share it