- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പഞ്ചാബില്‍ ആംആദ്മി പാര്‍ട്ടി വലിയ ഒറ്റകക്ഷിയാകുമെന്ന് സര്‍വേ ഫലം
സമീപകാലത്ത് ഏറ്റവും മോശം പ്രകടനമായിരിക്കും പഞ്ചാബില്‍ ബിജെപിക്ക് സംഭവിക്കുക എന്നാണ് സര്‍വേ നല്‍കുന്ന സൂചന

ചണ്ഡിഗഡ്: പഞ്ചാബ് തിരഞ്ഞെടുപ്പില്‍ ആംആദ്മി പാര്‍ട്ടി ഏറ്റവും വലിയ ഒറ്റകക്ഷിയാകുമെന്ന് പ്രവചനം. എബിപി സി വോട്ടര്‍ അഭിപ്രായ സര്‍വേയാണ് എഎപിക്ക് മുന്‍തൂക്ക കിട്ടുമെന്ന് പറയുന്നത്. 2022 ലാണ് പഞ്ചാബില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. നവംബര്‍ ആദ്യവാരത്തിലാണ് 'എബിപിസി വോട്ടര്‍ സര്‍വേഫോര്‍ പഞ്ചാബ് 2022' ആണ് സര്‍വേ സംഘടിപ്പിച്ചത്. 2017നെ അപേക്ഷിച്ച് ആംആദ്മി പാര്‍ട്ടി പഞ്ചാബില്‍ വോട്ട് വിഹിതവും, സീറ്റുകളുടെ എണ്ണവും വര്‍ദ്ധിപ്പിക്കും എന്നാണ് സര്‍വേ്.
47 മുതല്‍ 53 വരെ സീറ്റാണ് ആംആദ്മി പാര്‍ട്ടിക്ക് വരുന്ന പഞ്ചാബ് തിരഞ്ഞെടുപ്പില്‍ സര്‍വേ പ്രവചിക്കുന്നത്. 117 അംഗ സഭയാണ് പഞ്ചാബിലേത്. ഭരണകക്ഷിയായ കോണ്‍ഗ്രസ് രണ്ടാം സ്ഥാനത്തായിരിക്കുമെന്ന് സര്‍വേ പറയുന്നു. 42 മുതല്‍ 50 സീറ്റുവരെയാണ് ഉണ്ടാവുക. 16 മുതല്‍ 24 സീറ്റുനേടുന്നശിരോമണി അകാലിദള്‍ മൂന്നാമത് ആയിരിക്കുമെന്നും പ്രവചിക്കപ്പെടുന്നു. ശിരോമണി അകാലിദളുമായി പതിറ്റാണ്ടുകളായി ഉണ്ടായിരുന്ന സഖ്യം തകര്‍ന്നത് ബിജെപിക്ക് തിരിച്ചടിയാകുമെന്നാണ സര്‍വേ പറയുന്നത്. സമീപകാലത്ത് ഏറ്റവും മോശം പ്രകടനമായിരിക്കും പഞ്ചാബില്‍ ബിജെപിക്ക് സംഭവിക്കുക എന്നാണ് സര്‍വേ നല്‍കുന്ന സൂചന. പരമാവധി ഒരു സീറ്റ് വരെ ബിജെപിക്ക് ലഭിച്ചേക്കുമെന്നാണ് സര്‍വേ പറയുന്നത്.2017 ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ 23.7 ശതമാനം ആയിരുന്നു ആംആദ്മി പാര്‍ട്ടിയുടെ വോട്ട് വിഹിതം.
ഇപ്പോള്‍ തിരഞ്ഞെടുപ്പ് നടന്നാല്‍ അത് 36.5 ആയി വര്‍ധിക്കുമെന്നാണ് സര്‍വേ പറയുന്നത്. കോണ്‍ഗ്രസിന്റെ വോട്ട് ശതമാനം 34.9 ശതമാനമായി കുറയും. സെപ്തംബര്‍ ഒക്ടോബര്‍ മാസങ്ങളില്‍ നത്തിയ സര്‍വേകളിലും ആംആദ്മി പാര്‍ട്ടിക്ക് പഞ്ചാബില്‍ മുന്‍തൂക്കമുണ്ടെന്ന് കണ്ടെത്തിയിരുന്നു.
RELATED STORIES
കര്‍ണാടക ബിജെപിയുടെ പോസ്റ്റിലെ 'കോളി ഫ്ളവറിന്റെ' അര്‍ത്ഥമെന്ത് ?
23 May 2025 4:46 PM GMTമധ്യപ്രദേശിലെ ഗുണയില്‍ ജയിലില്‍ അടക്കപ്പെടുന്നതില്‍ ഭൂരിപക്ഷവും...
23 May 2025 3:33 PM GMT''പ്രസവാവധി പ്രത്യുല്‍പ്പാദന അവകാശത്തിന്റെ ഭാഗം'': മൂന്നാം പ്രസവത്തിന് ...
23 May 2025 2:59 PM GMT' പാക്' ഒഴിവാക്കി; മൈസൂര്‍ പാക്കിന്റെ പേര് മാറ്റി ജയ്പൂരിലെ കടകള്‍;...
23 May 2025 2:27 PM GMTസയ്യിദ് ഷാ നിസാമുദ്ദീന്‍ ദര്‍ഗയിലെ വനിതാ മുതവല്ലിയുടെ നിയമനത്തെ ചോദ്യം ...
23 May 2025 2:18 PM GMTമദ്റസകള്‍ അടച്ചുപൂട്ടുന്നതിനെതിരെ ഹൈക്കോടതിയെ സമീപിക്കും: ജം...
23 May 2025 1:10 PM GMT