Sub Lead

കേരളത്തില്‍ സോഷ്യലിസം പാരമ്യത്തിലാണെന്ന് പരിഹസിച്ച് സുപ്രിംകോടതി

കേരളത്തില്‍ സോഷ്യലിസം പാരമ്യത്തിലാണെന്ന് പരിഹസിച്ച് സുപ്രിംകോടതി
X

ന്യൂഡല്‍ഹി: കേരളത്തില്‍ സോഷ്യലിസം പാരമ്യത്തിലാണെന്ന് പരിഹസിച്ച് സുപ്രിംകോടതി. ഭൂപരിഷ്‌കരണ നിയമത്തിന്റെ വകുപ്പുപ്രകാരം സര്‍ക്കാര്‍ കുടിയാന്മാരെന്നു കണക്കാക്കുന്നവരില്‍ വന്‍കിട കോര്‍പ്പറേറ്റുകളുമുണ്ടാകാമെന്നു ചൂണ്ടിക്കാട്ടിയാണ് സുപ്രീംകോടതിയുടെ പരാമര്‍ശം. കോര്‍പ്പറേറ്റുകള്‍ക്കുവേണ്ടി ഭൂപരിഷ്‌കരണനിയമം ദുരുപയോഗം ചെയ്യരുതെന്നും ജസ്റ്റിസ് ബി വി നാഗരത്‌ന അധ്യക്ഷയായ ബെഞ്ച് പറഞ്ഞു. എറണാകുളത്തെ എളംകുളം വില്ലേജില്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന് പാട്ടത്തിന് നല്‍കിയ ഭൂമിയുമായി ബന്ധപ്പെട്ട കേസിലെ അപ്പീലാണ് സുപ്രിംകോടതി പരിഗണിച്ചത്. ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന് പാട്ടത്തിനു നല്‍കിയ 20 സെന്റ് ഭൂമി തിരികെനല്‍കണമെന്നുകാട്ടി സ്ഥലമുടമ 1994-ലാണ് അന്യായം ഫയല്‍ ചെയ്തത്. എന്നാല്‍, കോര്‍പറേഷന് ഭൂപരിഷ്‌കരണ നിയമത്തിലെ 106-ാം വകുപ്പിന്റെ ആനുകൂല്യമുണ്ടെന്നു ചൂണ്ടിക്കാട്ടി ലാന്‍ഡ് ട്രിബ്യൂണലും വിചാരണക്കോടതിയും ഹരജി തള്ളി. എന്നാല്‍, ഭൂമി തിരികെനല്‍കാന്‍ ഹൈക്കോടതി വിധിച്ചതിനെതിരേ കോര്‍പറേഷന്‍ സുപ്രിംകോടതിയെ സമീപിക്കുകയായിരുന്നു. ഹൈക്കോടതിവിധി ശരിവെച്ച സുപ്രീംകോടതി, ഭൂമി ആറുമാസത്തിനകം ഉടമയ്ക്ക് തിരികെ നല്‍കണമെന്നു വ്യക്തമാക്കി.

കാര്‍ഷികാവശ്യത്തിനുപയോഗിച്ച ഭൂമിയാണെങ്കില്‍ മനസ്സിലാക്കാമായിരുന്നു എന്നും ഇതെന്തു ഭൂപരിഷ്‌കരണമാണെന്നും സുപ്രിംകോടതി ചോദിച്ചു. വാണിജ്യ, വ്യവസായ ഭൂമിയിലെ വാടകക്കാര്‍ക്കു പരിരക്ഷ നല്‍കുന്ന ഭൂപരിഷ്‌കരണ നിയമത്തിലെ 106ാം വകുപ്പ് ദുരുപയോഗം ചെയ്യരുതെന്നും കോടതി നിര്‍ദേശിച്ചു. 1967-നു മുന്‍പ് അത്തരം ഭൂമിയില്‍ കെട്ടിടം നിര്‍മിച്ചവര്‍ക്ക് കുടിയിറക്കുന്നതില്‍നിന്നു പരിരക്ഷ ലഭിക്കുന്നതാണ് 106ാം വകുപ്പ്.

Next Story

RELATED STORIES

Share it