Sub Lead

ടേക്ക് ഓഫിനിടെ വിമാനത്തിന്റെ ചക്രം ഊരിത്തെറിച്ചു(വീഡിയോ)

ടേക്ക് ഓഫിനിടെ വിമാനത്തിന്റെ ചക്രം ഊരിത്തെറിച്ചു(വീഡിയോ)
X

മുംബൈ: ടേക്ക് ഓഫിനിടെ സ്പൈസ് ജെറ്റ് വിമാനത്തിന്റെ ചക്രം ഊരിത്തെറിച്ചു. മുംബൈയിലേക്ക് പോകാനായി ടേക്ക് ഓഫ് ചെയ്ത വിമാനത്തിന്റെ ചക്രമാണ് ഊരിത്തെറിച്ചത്. ഇന്ന് ഗുജറാത്തിലെ കണ്ഡ്ല വിമാനത്താവളത്തിലാണ് സംഭവം.

ക്യു400 ടര്‍ബോപ്രോപ് എയര്‍ക്രാഫ്റ്റ് ടേക്ക് ഓഫ് ചെയ്തതിന് ശേഷം റണ്‍വേയില്‍ ചക്രം കണ്ടെത്തിയതായി വിമാനക്കമ്പനി സ്ഥിരീകരിച്ചു. ടേക്ക് ഓഫും ലാന്‍ഡിങ്ങും സുരക്ഷിതമായിരുന്നുവെന്നും കമ്പനി അറിയിച്ചു.വൈകുന്നേരം 3.51 നാണ് മുംബൈയില്‍ വിമാനം അടിയന്തിര ലാന്‍ഡിങ് നടത്തുന്നത്. ഇതിന്റെ ഭാഗമായി മുംബൈ വിമാനത്താവളത്തില്‍ മുന്‍ കരുതല്‍ നടപടികള്‍ സ്വീകരിച്ചിരുന്നു. വിമാനത്തിലെ ജീവനക്കാരും യാത്രക്കാരും സുരക്ഷിതരാണെന്നും കമ്പനി അറിയിച്ചു.

Next Story

RELATED STORIES

Share it