Sub Lead

മദ്യലഹരിയില്‍ മകന്‍ അമ്മയെ ചവിട്ടിക്കൊന്നു

മദ്യലഹരിയില്‍ മകന്‍ അമ്മയെ ചവിട്ടിക്കൊന്നു
X

തിരുവനന്തപുരം: നെടുമങ്ങാട് തേക്കടയില്‍ അമ്മയെ മകന്‍ ചവിട്ടിക്കൊന്നു. തേക്കട സ്വദേശിനി ഓമന(85)യാണ് മരിച്ചത്. സംഭവത്തില്‍ മകന്‍ മണികണ്ഠനെ വട്ടപ്പാറ പോലിസ് കസ്റ്റഡിയില്‍ എടുത്തു. ഇന്നലെ രാത്രി പത്തരയോടെയാണ് സംഭവമെന്ന് പോലിസ് അറിയിച്ചു. മദ്യലഹരിയില്‍ മണികണ്ഠന്‍ ഓമനയെ മര്‍ദിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഓമനയെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. ചവിട്ടേറ്റ് ഓമനയുടെ എല്ലുകള്‍ പൊട്ടിയിരുന്നതായി ഡോക്ടര്‍മാര്‍ പറഞ്ഞു.

Next Story

RELATED STORIES

Share it