Sub Lead

ജയിച്ചവര്‍ തോറ്റവരെ കളിയാക്കരുതെന്ന് ഉത്തരക്കടലാസില്‍ മൂന്നാം ക്ലാസുകാരന്‍; അഭിനന്ദിച്ച് വിദ്യാഭ്യാസ മന്ത്രി

ജയിച്ചവര്‍ തോറ്റവരെ കളിയാക്കരുതെന്ന് ഉത്തരക്കടലാസില്‍ മൂന്നാം ക്ലാസുകാരന്‍; അഭിനന്ദിച്ച് വിദ്യാഭ്യാസ മന്ത്രി
X

കണ്ണൂര്‍: ഇഷ്ടപ്പെട്ട കളിയുടെ നിയമാവലി തയ്യാറാക്കണമെന്ന ചോദ്യത്തിന് മൂന്നാം ക്ലാസുകാരന്‍ എഴുതിയ ഉത്തരം ശ്രദ്ധ പിടിച്ചുപറ്റുന്നു. കുട്ടികള്‍ക്ക് ഇഷ്ടപ്പെട്ട കളികളുടെ നിയമാവലി തയാറാക്കാനായിരുന്നു ചോദ്യം. സ്പൂണും നാരങ്ങയുമാണ് അഹാന്‍ ഇഷ്ടകളിയായി തെരഞ്ഞെടുത്തത്. കളിയുടെ നിയമാവലിയിലാണ് ജയിച്ചവര്‍ തോറ്റവരെ കളിയാക്കരുത് എന്ന് തലശ്ശേരി ഒ ചന്തുമേനോന്‍ സ്മാരക വലിയമാടാവില്‍ ഗവ. യു പി സ്‌കൂളിലെ മൂന്നാം ക്ലാസ് വിദ്യാര്‍ഥി അഹാന്‍ അനൂപ് എഴുതിയത്. അഹാന്റെ ഉത്തരം സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ അഭിനന്ദവുമായി മന്ത്രി വി ശിവന്‍കുട്ടിയുമെത്തി. ജീവിതത്തിലെ മികച്ച സന്ദേശം ഉത്തരക്കടലാസില്‍ പകര്‍ത്തിയ മൂന്നാം ക്ലാസുകാരന് അഭിവാദ്യങ്ങള്‍ നേരുന്നതായി മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.

മന്ത്രിയുടെ കുറിപ്പ്

'' ജീവിതത്തിലെ മികച്ച സന്ദേശം ഉത്തരക്കടലാസില്‍ പകര്‍ത്തിയ മൂന്നാം ക്ലാസുകാരന് അഭിവാദ്യങ്ങള്‍.

അഹാന്‍ അനൂപ്,

തലശ്ശേരി ഒ ചന്തുമേനോന്‍ സ്മാരക വലിയമാടാവില്‍ ഗവ. യു പി സ്‌കൂള്‍

നമ്മുടെ പൊതുവിദ്യാലയങ്ങള്‍ ഇങ്ങിനെയൊക്കെയാണ് മുന്നേറുന്നത്.''

Next Story

RELATED STORIES

Share it