Sub Lead

സെമികണ്ടക്ടര്‍ ചിപ്പുകളുടെ ദൗര്‍ലഭ്യത; വാഹന വിപണിയില്‍ വന്‍ ഇടിവ്

2020 നവംബറില്‍ 2,64,898 പാസഞ്ചര്‍ വാഹനങ്ങള്‍ വിറ്റിരുന്ന സ്ഥാനത്ത് ഈ നവംബറില്‍ 215626 വാഹനങ്ങള്‍ മാത്രമാണ് വില്‍പന നടത്താനായത്

സെമികണ്ടക്ടര്‍ ചിപ്പുകളുടെ ദൗര്‍ലഭ്യത; വാഹന വിപണിയില്‍ വന്‍ ഇടിവ്
X

ന്യൂഡല്‍ഹി: സെമികണ്ടക്ടര്‍ ചിപ്പുകളുടെ ദൗര്‍ലഭ്യത മൂലം വാഹന വിപണിയില്‍ വന്‍ ഇടിവ്. പാസഞ്ചര്‍ വാഹന വില്‍പനയില്‍ 19 ശതമാനം കുറവ് സംഭവിച്ചതായി വാഹന വ്യവസായ സംഘടനയായ സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബൈല്‍ മാനുഫാക്ചറേഴ്‌സ് (സിയാം) പറഞ്ഞു. 2020 നംവംബറില്‍ നടന്ന വില്‍പനയെ അപേക്ഷിച്ച് ഈ നവംബറില്‍ വന്‍ ഇടിവാണ് സംഭവിച്ചിരിക്കുന്നത്. 2020 നവംബറില്‍ 2,64,898 പാസഞ്ചര്‍ വാഹനങ്ങള്‍ വിറ്റിരുന്ന സ്ഥാനത്ത് ഈ നവംബറില്‍ 215626 വാഹനങ്ങള്‍ മാത്രമാണ് വില്‍പന നടത്താനായത്. ഇരു ചക്ര വാഹനങ്ങളുടെ വില്‍ പന 34 ശതമാനമാണ് കുറഞ്ഞത്. 10,50,616 ഇരുചക്രവാഹനങ്ങളാണ് ഈ നവംബറില്‍ വിറ്റത്. 16,00,379 വാഹനങ്ങള്‍ കഴിഞ്ഞവര്‍ഷം ഇതേ മാസം വില്‍പന നടന്നിരുന്നു.

മുചക്ര വാഹനങ്ങള്‍ 22,471 എണ്ണം മാത്രമാണ് പുറത്തിറക്കാനായത്. കഴിഞ്ഞ വര്‍ഷം നവംബറില്‍ 24071 ഓട്ടോറിക്ഷഖല്‍ വില്‍പന നടന്നിരുന്നു. ഏഴ് ശതമാനത്തിന്റെ കുറവാണ് ഈരംഗത്ത്. മൊത്തം വാഹന വില്‍പന കഴിഞഅഞ നവംബറില്‍ 12,88,759 ആണ് നടന്നത്. എന്നാല്‍ കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 18,89,348 വാഹനങ്ങള്‍ പുതുതായി നിരത്തിലിറങ്ങിയിരുന്നു. ആഗളതലത്തില്‍ സെമികണ്ടക്ടര്‍ ചിപ്പുകളുടെ ലഭ്യതയിലുണ്ടായ കുറവാണ് ഇന്ത്യന്‍ വാഹന വിപണിയെയും പ്രതികൂലമായി ബാധിച്ചിരിക്കുന്നത്. കഴിഞ്ഞ ഏഴുവര്‍ഷത്തിനിടയ്ക്ക് ഏറ്റവും കുറഞ്ഞ വാഹന വില്‍പനയാണ് ഈ നവംബറില്‍ നടത്താനായത്. ഉല്‍സവകാലത്തെ വില്‍പനയാണ് ഇങ്ങനെ കുറഞ്ഞിരിക്കുന്നത്.

ഇരു ചക്രവാഹന വിപണിയില്‍ 11 വര്‍ഷത്തിനിടെ ഇത്ര കുറവ് വില്‍പന ഇതാദ്യമായിട്ടാണ്. 19 വര്‍ഷത്തിനിടെ ആദ്യമായാണ് മുചക്ര വാഹന വിപണി ഇത്രയും മന്ദഗതിയിലാകുന്നത്. സിയാം ഡയറക്ടര്‍ രാജേഷ് മേനോന്‍ പറഞ്ഞു. കൊവിഡ് പശ്ചാതലത്തില്‍ ആഗോളതലത്തിലുണ്ടായ നിയന്ത്രണങ്ങളാണ് ചിപ്പിുകളുടെ നിര്‍മ്മാണം കുറച്ചത്.

Next Story

RELATED STORIES

Share it