Sub Lead

ഷാരോണ്‍ രാജ് വധക്കേസില്‍ ഇന്ന് ശിക്ഷാ വിധി

ഷാരോണ്‍ രാജ് വധക്കേസില്‍ ഇന്ന് ശിക്ഷാ വിധി
X

തിരുവനന്തപുരം: ഷാരോണ്‍ രാജ് വധക്കേസില്‍ ശിക്ഷാ വിധി ഇന്ന്. ഒന്നാം പ്രതി ഗ്രീഷ്മ, മൂന്നാം പ്രതി ഗ്രീഷ്മയുടെ അമ്മാവന്‍ നിര്‍മലകുമാരന്‍ നായര്‍ എന്നിവര്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നു. പ്രതികള്‍ക്ക് പറയാനുള്ളതും കൂടി കേട്ട ശേഷമായിരിക്കും നെയ്യാറ്റിന്‍കര അഡീഷനല്‍ സെഷന്‍സ് കോടതി ശിക്ഷാവിധി പ്രഖ്യാപിക്കുക. ഗ്രീഷ്മയ്‌ക്കെതിരെ കൊലപാതകം, വിഷം കൊടുത്തു, പൊലീസിനെ തെറ്റിദ്ധരിപ്പിച്ചു തുടങ്ങിയ കുറ്റങ്ങളെല്ലാം തെളിഞ്ഞു. തെളിവ് നശിപ്പിച്ചതിനാണ് നിര്‍മലകുമാരന്‍ നായരെ ശിക്ഷിക്കുക. 2022 ഒക്ടോബര്‍ 14ന് ഷാരോണ്‍ രാജിനെ ഗ്രീഷ്മ വിഷം കലര്‍ത്തിയ കഷായം നല്‍കിയെന്നാണ് കേസ്. ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഒക്ടോബര്‍ 25നാണ് ഷാരോണ്‍രാജ് മരിച്ചത്.

Next Story

RELATED STORIES

Share it