Sub Lead

മുകേഷ് അംബാനിയുടെ വസതിയുടെ സുരക്ഷ വര്‍ധിപ്പിച്ചു

വസതിയെക്കുറിച്ചു രണ്ടുപേര്‍ അന്വേഷിച്ചതായി ടാക്‌സി ഡ്രൈവറില്‍ നിന്ന് വിവരം ലഭിച്ചതിനെത്തുടര്‍ന്നാണു സുരക്ഷ വര്‍ധിപ്പിച്ചത്

മുകേഷ് അംബാനിയുടെ വസതിയുടെ സുരക്ഷ വര്‍ധിപ്പിച്ചു
X

മുംബൈ: മുകേഷ് അംബാനിയുടെ ആന്റിലിയയിലെ വസതിക്കുള്ള സുരക്ഷ മുംബൈ പോലിസ് വര്‍ധിപ്പിച്ചു. വസതിയെക്കുറിച്ചു രണ്ടുപേര്‍ അന്വേഷിച്ചതായി ടാക്‌സി ഡ്രൈവറില്‍ നിന്ന് വിവരം ലഭിച്ചതിനെത്തുടര്‍ന്നാണു സുരക്ഷ വര്‍ധിപ്പിച്ചത്. പ്രദേശത്തെ സിസിടിവി ക്യാമറകള്‍ പരിശോധിച്ചു വരുന്നതായും പോലിസ് പറഞ്ഞു. മാസങ്ങള്‍ക്കു മുന്‍പു മുകേഷ് അംബാനിയുടെ വസതിക്കു സമീപത്തിനുനിന്നു സ്‌ഫോടക വസ്തുക്കള്‍ അടങ്ങിയ വാഹനം കണ്ടെത്തിയിരുന്നു.പിന്നീട് വാഹനത്തിന്റെഉടമയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. മുംബൈ പോലിസിലെ ഒരു ഉദ്യോഗസ്ഥന് ഇതില്‍ പങ്കുണ്ടെന്ന് അന്വേഷണത്തില്‍ വ്യാക്തമാവുകയും ചെയ്തു. കേസില്‍ സച്ചിന്‍ വാസെ എന്ന പോലിസ് ഉദ്യോഗസ്ഥന്റെ പങ്കാണ് പിന്നീടു പുറത്തുവന്നത്.


വാഹനത്തിന്റെ ഉടമയെ കൊലപ്പെടുത്തിയ ഇയാളെ പിന്നീടു അറസ്റ്റ് ചെയ്യുകയും സര്‍വീസില്‍നിന്നു നീക്കുകയും ചെയ്തു. സ്‌ഫോടക വസ്തുക്കള്‍ അടങ്ങിയ കാര്‍ സച്ചിന്‍ വാസെ തന്നെയാണ് മുകേഷ് അംബാനിയുടെ വീടിനു സമീപം പാര്‍ക്ക് ചെയ്തതെന്നു ദേശീയ കുറ്റാന്വേഷണ ഏജന്‍സിയും പിന്നീടു കണ്ടെത്തിയിരുന്നു. രണ്ട് അപരിചതര്‍ മുകേഷ് അംബാനിയുടെ വീടിനെ കുറിച്ചുള്ള വിശദ വിവരങ്ങള്‍ തന്നോട് ആരാഞ്ഞുവെന്ന് ഒരു ടാക്‌സി െ്രെഡവര്‍ ഫോണ്‍ വിളിച്ച് അറിയിച്ചതിനെ തുടര്‍ന്നാണു സുരക്ഷ വര്‍ധിപ്പിച്ചതെന്നു പോലിസ് പറഞ്ഞു. ഇരുവരുടെയും കൈയില്‍ വലിയ ബാഗുകള്‍ ഉണ്ടായിരുന്നതായും പറയപ്പെടുന്നു. കഴിഞ്ഞ ഫെബ്രുവരിയില്‍ മുകേഷ് അംബാനിയുടെ വീടിന് 20 മീറ്റര്‍ മാത്രം അകലെ കാണപ്പെട്ട സ്‌കോര്‍പിയോയില്‍നിന്ന് 20 ജെലാറ്റിന്‍ സ്റ്റിക്കുകളും, മുകേഷ് അംബാനിക്കും ഭാര്യ നിത അംബാനിക്കുമുള്ള കത്തും കണ്ടെടുത്തിരുന്നു. കത്തിന്റെ വിശദാംശങ്ങള്‍ പോലിസ് ഇതുവരെ പുറത്തുവിട്ടിട്ടില്ല.

Next Story

RELATED STORIES

Share it