Sub Lead

പേരാമ്പ്ര താലൂക്ക് രൂപീകരിക്കണം; കാന്‍ഡില്‍ ലൈറ്റ് പ്രതിഷേധം നടത്തി എസ്ഡിപിഐ

പേരാമ്പ്ര താലൂക്ക് രൂപീകരിക്കണം; കാന്‍ഡില്‍ ലൈറ്റ് പ്രതിഷേധം നടത്തി എസ്ഡിപിഐ
X

പേരാമ്പ്ര (കോഴിക്കോട്): പേരാമ്പ്ര താലൂക്ക് രൂപീകരിക്കണമെന്ന മലയോര മേഖലയിലെ ജനങ്ങളുടെ മൂന്നുപതിറ്റാണ്ടിലേറെ കാലമായുള്ള ആവശ്യത്തെ മുഖവിലയ്‌ക്കെടുക്കാത്ത ഇടത് വലതു മുന്നണികളുടെയും സര്‍ക്കാരിന്റെ കണ്ണുതുറപ്പിക്കാന്‍ എസ്ഡിപിഐ പേരാമ്പ്ര നിയോജക മണ്ഡലം കമ്മിറ്റി കാന്‍ഡില്‍ ലൈറ്റ് പ്രതിഷേധം സംഘടിപ്പിച്ചു.

താലൂക്കിന് ആവശ്യമായ എല്ലാ സൗകര്യങ്ങളും ഉണ്ടായിട്ടും മലയോര മേഖലയിലെ ജനങ്ങളുടെ പ്രയാസങ്ങള്‍ അധികാരികള്‍ക്ക് ബോധ്യപ്പെട്ടിട്ടും പേരാമ്പ്ര താലൂക്ക് എന്ന ജനകീയ ആവശ്യം അനുവദിക്കാത്തത് വിവേചനമാണെന്നും അവഗണന ഇനിയും തുടര്‍ത്താല്‍ ശക്തമായ ജനകീയ പ്രക്ഷോഭങ്ങള്‍ക്ക് പാര്‍ട്ടി നേതൃത്വം കൊടുക്കുമെന്നും പരിപാടി ഉല്‍ഘാടനം ചെയ്ത എസ്ഡിപിഐ ജില്ലാ വൈസ് പ്രസിഡണ്ട് കെ അബ്ദുല്‍ ജലീല്‍ സഖാഫി പറഞ്ഞു.

പേരാമ്പ്രയില്‍ താലൂക്ക് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് എസ്ഡിപിഐ പേരാമ്പ്ര നിയോജക മണ്ഡലം കമ്മിറ്റി നടത്തിയ ജനകീയ ഒപ്പ് ശേഖരണത്തിന്റെ ഭാഗമായാണ് പേരാമ്പ്ര ബസ്റ്റാന്‍ഡില്‍ കാന്‍ഡില്‍ ലൈറ്റ് പ്രതിഷേധം സംഘടിപ്പിച്ചത്. എസ്ഡിപിഐ പേരാമ്പ്ര നിയോജക മണ്ഡലം പ്രസിഡണ്ട് വി നൗഷാദ്, വൈസ്പ്രസിഡന്റ് കുഞ്ഞമ്മത് പേരാമ്പ്ര, എം പി അജ്മല്‍, പി പി അഷ്‌റഫ്, പി സി അഷ്‌റഫ് സംസാരിച്ചു.

Next Story

RELATED STORIES

Share it