Sub Lead

സിറിയയിലെ യുഎസ് താവളത്തിന് മുന്നില്‍ കുര്‍ദ് പ്രതിഷേധം

സിറിയയിലെ യുഎസ് താവളത്തിന് മുന്നില്‍ കുര്‍ദ് പ്രതിഷേധം
X

ദമസ്‌കസ്: സിറിയയിലെ യുഎസ് സൈനികതാവളത്തിന് മുന്നില്‍ കുര്‍ദുകളുടെ പ്രതിഷേധം. ആലപ്പോ നഗരത്തില്‍ സിറിയന്‍ അറബ് സൈന്യവുമായി ഏറ്റുമുട്ടിയ കുര്‍ദ് സൈനിക സംഘങ്ങള്‍ക്ക് സഹായം നല്‍കിയില്ലെന്ന് ആരോപിച്ചായിരുന്നു വടക്കുകിഴക്കന്‍ സിറിയയിലെ അല്‍ ഹസാക്കയിലെ സൈനികതാവളത്തിന് മുന്നിലെ പ്രതിഷേധം. നിരവധി പേരാണ് റെവല്യൂഷണറി യൂത്ത് മൂവ്‌മെന്റ് എന്ന പേരില്‍ സൈനികതാവളത്തിന് സമീപം എത്തി പ്രതിഷേധിച്ചത്. നിലവിലെ യുഎസ് നയത്തെ അവര്‍ എതിര്‍ത്തു. ആലപ്പോ നഗരത്തില്‍ കുര്‍ദ് നേതൃത്വത്തിലുള്ള എസ്ഡിഎഫ് സൈന്യവും സിറിയന്‍ അറബ് സൈന്യവും കഴിഞ്ഞ ദിവസം ഏറ്റുമുട്ടിയിരുന്നു. തുടര്‍ന്ന് ഇരുകൂട്ടരും തമ്മില്‍ വെടിനിര്‍ത്തല്‍ കരാറും പ്രാബല്യത്തില്‍ വന്നു. കരാറിന്റെ ഭാഗമായി കുര്‍ദ് സൈനിക വിഭാഗങ്ങള്‍ ആലപ്പോ നഗരം വിട്ടു.

ഐഎസ് സംഘടന തേരോട്ടം നടത്തിയിരുന്ന കാലത്ത് യുഎസ് സഹായത്തോടെയാണ് കുര്‍ദുകള്‍ അവരെ നേരിട്ടത്. യുഎസ് വ്യോമസേനയുടെ സഹായത്തോടെ ഫീല്‍ഡിലായിരുന്നു എസ്ഡിഎഫ് പ്രവര്‍ത്തിച്ചിരുന്നത്. എന്നാല്‍, അഹമദ് അല്‍ ഷറയുടെ നേതൃത്വത്തിലുള്ള സായുധ സംഘം സിറിയയില്‍ അധികാരം പിടിച്ചതോടെ യുഎസ് അവരെ അംഗീകരിച്ചു. ഇപ്പോള്‍ അഹമദ് അല്‍ ഷറയ്ക്ക് യുഎസ് പിന്തുണ നല്‍കുന്നു. അതിനാല്‍ തന്നെ ആലപ്പോയിലെ സംഘര്‍ഷത്തില്‍ എസ്ഡിഎഫിന് യുഎസ് വ്യോമ പിന്തുണ നല്‍കിയില്ല. അതാണ് പ്രതിഷേധത്തിന് കാരണം.

Next Story

RELATED STORIES

Share it