Sub Lead

ഇതരസമുദായക്കാരനെ വിവാഹം ചെയ്ത യുവതിക്ക് സ്വത്ത് നല്‍കരുതെന്ന പിതാവിന്റെ വില്‍പത്രം ശരിവച്ച് സുപ്രിംകോടതി

ഇതരസമുദായക്കാരനെ വിവാഹം ചെയ്ത യുവതിക്ക് സ്വത്ത് നല്‍കരുതെന്ന പിതാവിന്റെ വില്‍പത്രം ശരിവച്ച് സുപ്രിംകോടതി
X

ന്യൂഡല്‍ഹി: ഇതര സമുദായത്തില്‍ നിന്ന് വിവാഹം കഴിച്ചതിന് കുടുംബത്തില്‍ നിന്ന് പുറത്താക്കിയ മകള്‍ക്ക് സ്വത്ത് നല്‍കരുതെന്ന പിതാവിന്റെ വില്‍പത്രം സുപ്രിംകോടതി ശരിവച്ചു. ഒമ്പത് മക്കളുള്ള എന്‍ എസ് ശ്രീധരന്‍ എന്നയാളുടെ വില്‍പത്രത്തെ ചോദ്യം ചെയ്ത് മകള്‍ ഷൈല ജോസഫ് നല്‍കിയ ഹരജിയാണ് സുപ്രിംകോടതി തള്ളിയത്. തനിക്ക് പിതാവിന്റെ സ്വത്തില്‍ ഒമ്പതില്‍ ഒരു അവകാശം വേണമെന്നായിരുന്നു ഷൈലയുടെ ആവശ്യം. വിചാരണക്കോടതിയും ഹൈക്കോടതിയും ഷൈലയ്ക്ക് അനുകൂലമായാണ് വിധിച്ചിരുന്നത്. എന്നാല്‍, ശ്രീധരന്റെ മറ്റു മക്കള്‍ ഈ വിധികളെ ചോദ്യം ചെയ്ത് സുപ്രിംകോടതിയെ സമീപിക്കുകയായിരുന്നു. കീഴ്‌ക്കോടതി വിധികള്‍ ശരിവയ്ക്കണമെന്ന് ഷൈലയുടെ അഭിഭാഷകന്‍ ആവശ്യപ്പെട്ടു. എന്നാല്‍, സുപ്രിംകോടതി ഇതില്‍ വിയോജിപ്പ് പ്രകടിപ്പിച്ചു. ഒരാള്‍ സ്വന്തം സ്വത്ത് ഭാഗം വയ്ക്കുമ്പോള്‍ അതില്‍ തുല്യതയെന്ന ഘടകം നിര്‍ബന്ധമായും ഉയര്‍ത്താനാവില്ലെന്ന് സുപ്രിംകോടതി ചൂണ്ടിക്കാട്ടി.

'' ഇവിടെ ഞങ്ങള്‍ തുല്യതയെ കുറിച്ചല്ല ഇപ്പോള്‍ പരിശോധിക്കുന്നത്. വില്‍പത്രം എഴുതിയ ആളുടെ ആഗ്രഹം പരമപ്രധാനമാണ്. അയാളുടെ അവസാന വില്‍പത്രത്തില്‍ നിന്ന് വ്യതിചലിക്കാനാവില്ല. വിവേകത്തിന്റെ നിയമം വില്‍പത്രത്തിലെ ഉള്ളടക്കങ്ങള്‍ ബാധകമല്ല. തന്റെ സ്വത്തുക്കള്‍ വിഭജിക്കാന്‍ പൂര്‍ണ്ണ വിവേചനാധികാരമുള്ള വ്യക്തിയുടെ ആഗ്രഹമാണ് വില്‍പത്രത്തില്‍ പ്രതിഫലിക്കുന്നത്. എല്ലാ മക്കള്‍ക്കും വില്‍പത്രത്തിലൂടെ അനന്തരാവകാശം നഷ്ടപ്പെട്ടിരുന്നെങ്കില്‍, വിവേകത്തിന്റെ നിയമം പ്രയോഗിക്കാമായിരുന്നു....ഷൈലയെ ഒഴിവാക്കിയതിന് ഒരു കാരണമുണ്ട്. വില്‍പത്രം എഴുതിയ ആളുടെ ആഗ്രഹം വില്‍പത്രത്തില്‍ കാണാം. ശ്രീധരനെ കോടതിയുടെ സ്ഥാനത്ത് നിര്‍ത്താനാവില്ല. അദ്ദേഹത്തിന്റെ അഭിപ്രായത്തിന് പകരം കോടതിയുടെ അഭിപ്രായം വയ്ക്കാനാവില്ല. സ്വന്തം ന്യായം പ്രകാരമാണ് അയാള്‍ അങ്ങനെ ചെയ്തിരിക്കുന്നത്.''-കോടതി വിശദീകരിച്ചു.

Next Story

RELATED STORIES

Share it