Sub Lead

20 വര്‍ഷമായി കോമയില്‍; അല്‍ വലീദ് ബിന്‍ ഖാലിദ് ബിന്‍ തലാല്‍ അല്‍ സൗദ് രാജകുമാരന്‍ അന്തരിച്ചു

20 വര്‍ഷമായി കോമയില്‍; അല്‍ വലീദ് ബിന്‍ ഖാലിദ് ബിന്‍ തലാല്‍ അല്‍ സൗദ് രാജകുമാരന്‍ അന്തരിച്ചു
X

റിയാദ്: കഴിഞ്ഞ 20 വര്‍ഷമായി കോമയില്‍ തുടര്‍ന്ന പ്രിന്‍സ് അല്‍ വലീദ് ബിന്‍ ഖാലിദ് ബിന്‍ തലാല്‍ അല്‍ സൗദ് രാജകുമാരന്‍ അന്തരിച്ചു. പതിനഞ്ചാം വയസില്‍, 2005ല്‍ യുകെയില്‍ നടന്ന വാഹനാപകടത്തിലേറ്റ പരിക്കാണ് കോമയിലാവാന്‍ കാരണമായത്.





പിന്നീട് അവിടെ നിന്ന് റിയാദിലെ കിംഗ് അബ്ദുല്‍ അസീസ് മെഡിക്കല്‍ സിറ്റിയിലേക്ക് കൊണ്ടുവന്നു. കോമയിലുള്ളപ്പോഴും ഇടക്കിടെ ശരീരം അനങ്ങുമായിരുന്നു. ജീവന്‍ നിലനിര്‍ത്തുന്ന വെന്റിലേറ്റര്‍ അടക്കമുള്ള സംവിധാനങ്ങള്‍ പിന്‍വലിക്കരുതെന്നാണ് പിതാവ് ഖാലിദ് രാജകുമാരന്‍ നിര്‍ദേശിച്ചിരുന്നത്. മകന് മുന്നില്‍ ഖുര്‍ആന്‍ പാരായണം ചെയ്യുന്നതിന്റെ വീഡിയോകളും പിതാവ് പങ്കുവയ്ക്കുമായിരുന്നു.സ്ലീപ്പിങ് പ്രിന്‍സ് എന്നാണ് വലീദിനെ ലോകം വിളിച്ചിരുന്നത്.

Next Story

RELATED STORIES

Share it