Sub Lead

സെയ്ഫ് അലിഖാനെ കുത്തിയ മോഷ്ടാവ് പിടിയില്‍

സെയ്ഫ് അലിഖാനെ കുത്തിയ മോഷ്ടാവ് പിടിയില്‍
X

റായ്പൂര്‍: ബോളിവുഡ് താരം സെയ്ഫ് അലിഖാനെ വീട്ടില്‍ കയറി കുത്തിയ മോഷ്ടാവ് പിടിയില്‍. അകാശ് കൈലാശ് കന്നോജിയ എന്ന 31കാരനെയാണ് ഛത്തീസ്ഗഡിലെ റായ്പൂരില്‍ നിന്നും പിടികൂടിയിരിക്കുന്നത്. മുംബൈയില്‍ നിന്നും കൊല്‍ക്കത്തയിലേക്ക് പോവുന്ന ജ്ഞാനേശ്വരി എക്‌സ്പ്രസിലെ ജനറല്‍ ബോഗിയില്‍ നിന്നാണ് ഇയാള്‍ പിടിയിലായത്. ഇയാളെ ഉടന്‍ മുംബൈയിലേക്ക് കൊണ്ടുപോവും.

ബാന്ദ്രയിലെ ഹൈറൈസ് അപ്പാര്‍ട്ട്മെന്‍റിൽ അതിക്രമിച്ച് കയറിയ ആളുടെ ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ സെയ്ഫ് അലി ഖാന്‍റെ ആരോഗ്യനിലയിൽ പുരോഗതിയുണ്ട്. നടൻ അപകടനില പൂര്‍ണമായും തരണം ചെയ്തുവെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. നടന്‍റെ ആരോഗ്യനില മെച്ചപ്പെട്ട സാഹചര്യത്തിൽ തീവ്രപരിചരണ വിഭാഗത്തിൽനിന്ന് ഇന്നലെ മാറ്റിയിരുന്നു. ആരോഗ്യനില തൃപ്തികരമാണെന്നും ചികിത്സ തുടരുമെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.

Next Story

RELATED STORIES

Share it