Sub Lead

ഒന്നര മീറ്റര്‍ വ്യാസമുള്ള പൈപ്പ്‌ലൈനിലൂടെ 15 കിലോമീറ്റര്‍ സഞ്ചരിച്ച് ആക്രമണം നടത്തി റഷ്യന്‍ സൈന്യം (video)

ഒന്നര മീറ്റര്‍ വ്യാസമുള്ള പൈപ്പ്‌ലൈനിലൂടെ 15 കിലോമീറ്റര്‍ സഞ്ചരിച്ച് ആക്രമണം നടത്തി റഷ്യന്‍ സൈന്യം (video)
X

മോസ്‌കോ: കുര്‍സ്‌ക് പ്രദേശം യുക്രൈയ്‌നില്‍ നിന്നും പിടിച്ചെടുക്കാന്‍ റഷ്യന്‍ സൈനികര്‍ ഗ്യാസ് പൈപ്പ്‌ലൈനിലൂടെ സഞ്ചരിച്ച് ആക്രമണം നടത്തിയെന്ന് റിപോര്‍ട്ട്. യൂറോപ്പിലേക്ക് ഗ്യാസ് കൊണ്ടുപോകുന്ന പൈപ്പ് ലൈനിനുള്ളിലൂടെ റഷ്യന്‍ സൈനികര്‍ 15 കിലോമീറ്റര്‍ നടന്നെത്തി ദിവസങ്ങളോളം ഉള്ളില്‍ കഴിഞ്ഞ് സുദ്‌സ പട്ടണത്തിനു സമീപം യുക്രൈയ്ന്‍ സേനയെ ആക്രമിക്കുകയായിരുന്നു. സുദ്‌സയിലെ മലായ ലോഖ്‌ന്യ, ചെര്‍കസ്‌കോയ, പോരെഞ്ചോയെ, കൊസിറ്റ തുടങ്ങിയ പ്രദേശങ്ങള്‍ ഇപ്പോള്‍ റഷ്യയുടെ കൈയ്യിലെത്തി.

കഴിഞ്ഞ ആഗസ്റ്റിലാണ് യുക്രൈയ്ന്‍ സേന റഷ്യന്‍ അതിര്‍ത്തിയിലേക്ക് കടന്നുകയറി തന്ത്രപ്രധാനമായ അതിര്‍ത്തിപ്പട്ടണമായ സുദ്‌സ ഉള്‍പ്പെടെ ആയിരം ചതുരശ്ര കിലോമീറ്റര്‍ പിടിച്ചെടുത്തത്. എന്നാല്‍, അല്‍പ്പദിവസത്തിനകം റഷ്യന്‍ സൈന്യം അവരെ തുരത്തി നിരവധി പ്രദേശങ്ങള്‍ തിരികെ പിടിച്ചു. ബാക്കി പ്രദേശങ്ങളാണ് ഗ്യാസ് പൈപ്പ് ലൈനിലൂടെ എത്തി പിടിച്ചെടുത്തിരിക്കുന്നത്.

കുര്‍സ്‌കില്‍ യുക്രൈയ്ന്‍ സൈന്യത്തില്‍ നിന്നും പിടിച്ചെടുത്ത യുഎസ് നിര്‍മിത ടാങ്കുകള്‍

റഷ്യന്‍ സൈന്യത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച യുക്രൈയ്ന്‍ സൈനികര്‍ക്ക് നേരെ നടന്ന ആക്രമണം

ഒന്നര മീറ്റര്‍ വ്യാസമുള്ള പൈപ്പ്‌ലൈനിലുടെ 15 കിലോമീറ്റര്‍ ദൂരമാണ് റഷ്യന്‍ സ്‌പെഷ്യല്‍ ഫോഴ്‌സ് സൈനികര്‍ സഞ്ചരിച്ചതെന്ന് യുദ്ധ വ്‌ലോഗര്‍മാര്‍ റിപോര്‍ട്ട് ചെയ്യുന്നു. സൈബീരിയയില്‍ നിന്നും സുദ്‌സ വഴി യുക്രൈയ്‌നിലേക്ക് ഗ്യാസ് കൊണ്ടുവരാന്‍ സോവിയറ്റ് യൂണിയന്റെ കാലത്ത് നിര്‍മിച്ച യുറെഗ്നോയ്-പോമറി-യുസ്‌ഗോര്‍ഡ് പൈപ്പ്‌ലൈനിലൂടെയാണ് റഷ്യന്‍ സൈന്യം മുന്നേറിയത്. ഈ പൈപ്പ്‌ലൈനിലൂടെയുള്ള ഗ്യാസ് വിതരണം ജനുവരിയില്‍ യുക്രൈയ്ന്‍ അവസാനിപ്പിച്ചിരുന്നു.

Next Story

RELATED STORIES

Share it