Sub Lead

അഫ്ഗാനിസ്താന്റെ റഷ്യന്‍ അംബാസഡറായി മൗലവി ഗുല്‍ ഹസന്‍ സ്ഥാനമേറ്റു

അഫ്ഗാനിസ്താന്റെ റഷ്യന്‍ അംബാസഡറായി മൗലവി ഗുല്‍ ഹസന്‍ സ്ഥാനമേറ്റു
X

മോസ്‌കോ: റഷ്യയിലെ അഫ്ഗാനിസ്താന്‍ അംബാസഡറായി മൗലവി ഗുല്‍ ഹസന്‍ ചുമതലയേറ്റു. താലിബാന്റെ ക്വറ്റ ശൂറ കൗണ്‍സില്‍ അംഗമായിരുന്ന മൗലവി ഗുല്‍ ഹസന്‍ സര്‍ക്കാരിന്റെ വിവിധ തലങ്ങളില്‍ നേരത്തെ പ്രവര്‍ത്തിച്ചിട്ടുണ്ട്.

യുഎസ് സൈന്യത്തിന്റെ സംരക്ഷണയിലെ ഭരണകൂടം 2021ല്‍ വീണതിനെ തുടര്‍ന്നാണ് അഫ്ഗാനിസ്താനില്‍ താലിബാന്‍ നേതൃത്വത്തിലുള്ള പ്രസ്ഥാനങ്ങള്‍ അധികാരമേറ്റത്. പുതിയ ഭരണകൂടവുമായി സഹകരിക്കാന്‍ റഷ്യ തയ്യാറായി. അതിന് ശേഷം താലിബാന് ഏര്‍പ്പെടുത്തിയ നിരോധനം എടുത്തുമാറ്റി. അഫ്ഗാനിസ്താനില്‍ വീണ്ടും ആക്രമണം നടത്താന്‍ നാറ്റോ സഖ്യം ഗൂഡാലോചന നടത്തുന്നതായി റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ജി ലവ്‌റോവ് നേരത്തെ പറഞ്ഞിരുന്നു.

Next Story

RELATED STORIES

Share it