Sub Lead

സൈബര്‍ ആക്രമണമെന്ന് നടി റിനി; രാഹുല്‍ ഈശ്വര്‍ അടക്കമുള്ളവര്‍ക്കെതിരേ പരാതി

സൈബര്‍ ആക്രമണമെന്ന് നടി റിനി; രാഹുല്‍ ഈശ്വര്‍ അടക്കമുള്ളവര്‍ക്കെതിരേ പരാതി
X

കൊച്ചി: യുവ രാഷ്ട്രീയ നേതാവിനെതിരേ പരാമര്‍ശങ്ങള്‍ നടത്തിയ സിനിമാ നടി റിനി ആന്‍ ജോര്‍ജ് സൈബര്‍ ആക്രമണം ആരോപിച്ച് മുഖ്യമന്ത്രിക്ക് പരാതി നല്‍കി. സാമൂഹിക മാധ്യമങ്ങളിലെ പരാമര്‍ശങ്ങള്‍ക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് പരാതി. രാഹുല്‍ ഈശ്വറിനും വിവിധ ഓണ്‍ലൈന്‍ ചാനലുകള്‍ക്കുമെതിരെ പരാതിയില്‍ പരാമര്‍ശമുണ്ട്. എറണാകുളം എസ്പി, മുനമ്പം ഡിവൈഎസ്പി എന്നിവര്‍ക്കും പരാതിയുടെ പകര്‍പ്പ് നല്‍കിയിട്ടുണ്ട്. യുവ രാഷ്ട്രീയ നേതാവിനെതിരായ ആരോപണങ്ങളില്‍ നിയമ വഴിയേ പോകില്ലെന്ന് നേരത്തെ റിനി പറഞ്ഞിരുന്നു.

Next Story

RELATED STORIES

Share it