Sub Lead

ഇസ്രായേലിന്റെ പുതിയ തന്ത്രങ്ങളും പരാജയപ്പെടും: ഗസയിലെ പ്രതിരോധ പ്രസ്ഥാനങ്ങള്‍

ഇസ്രായേലിന്റെ പുതിയ തന്ത്രങ്ങളും പരാജയപ്പെടും: ഗസയിലെ പ്രതിരോധ പ്രസ്ഥാനങ്ങള്‍
X

ഗസ സിറ്റി: ഗസയില്‍ നിന്നും ഫലസ്തീനികളെ കുടിയൊഴിപ്പിക്കാനുള്ള ഇസ്രായേലിന്റെ പുതിയ തന്ത്രങ്ങളും പരാജയപ്പെടുമെന്ന് പ്രതിരോധ പ്രസ്ഥാനങ്ങള്‍. മേയ് 18ന് 'ഗിദിയോണ്‍ രഥങ്ങള്‍' എന്ന പേരില്‍ ഇസ്രായേല്‍ ആരംഭിച്ച സൈനിക അതിക്രമങ്ങള്‍ക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കാന്‍ പ്രതിരോധ പ്രസ്ഥാനങ്ങള്‍ ആഹ്വാനം ചെയ്തു.

ഇസ്രായേല്‍ എന്ത് ആക്രമണം നടത്തിയാലും ഫലസ്തീനികള്‍ സ്വന്ത് മണ്ണ് ഉപേക്ഷിച്ച് പോവില്ല. ശത്രുവിന്റെ 'ഗിദിയോണ്‍ രഥങ്ങള്‍' നടപടി ഫലസ്തീനികളെ കുടിയൊഴിപ്പാക്കാനുള്ള പദ്ധതികളുടെ വിപുലീകരണമാണ്. അറബ് രാജ്യങ്ങള്‍ അവരുടെ സംശയാസ്പദമായ മൗനം വെടിയണം. ഗസയില്‍ ഭക്ഷണവും ഇന്ധനവും മരുന്നുകളും എത്താന്‍ വേണ്ട പ്രായോഗിക നടപടികള്‍ അവര്‍ സ്വീകരിക്കണം. ലോകത്തെ സ്വതന്ത്രരായ ജനങ്ങള്‍ ഫലസ്തീന് വേണ്ടി ശബ്ദമുയര്‍ത്തുകയും വിശുദ്ധ യുദ്ധത്തില്‍ പങ്കെടുക്കുകയും വേണം. തൂഫാനുല്‍ അഖ്‌സയില്‍ പങ്കെടുത്ത യെമനിലെ അന്‍സാറുല്ല പ്രസ്ഥാനത്തെയും വിവിധ ലോകരാജ്യങ്ങളില്‍ പ്രതിഷേധിക്കുന്നവരെയും അവര്‍ അഭിനന്ദിച്ചു.

Next Story

RELATED STORIES

Share it