Sub Lead

സൗദിയും യുഎഇയും തമ്മിലുള്ള ബന്ധം പ്രാദേശിക സ്ഥിരതയ്ക്ക് 'നിര്‍ണ്ണായകം': സൗദി വിദേശകാര്യമന്ത്രി

സൗദിയും യുഎഇയും തമ്മിലുള്ള ബന്ധം പ്രാദേശിക സ്ഥിരതയ്ക്ക് നിര്‍ണ്ണായകം: സൗദി വിദേശകാര്യമന്ത്രി
X

ലണ്ടന്‍: സൗദിയും യുഎഇയും തമ്മിലുള്ള ബന്ധം പ്രാദേശികസ്ഥിരതയ്ക്ക് നിര്‍ണായകമാണെന്ന് സൗദി വിദേശകാര്യമന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ രാജകുമാരന്‍. യെമനില്‍ നിന്നും പിന്‍മാറിയ യുഎഇയുടെ നടപടി ബന്ധം നിര്‍മിക്കുന്നതിന് സഹായിക്കും. ജിസിസിയിലെ പ്രധാന കക്ഷിയായ യുഎഇയുമായി അടുത്തബന്ധമുണ്ടാവണമെന്ന് സൗദി ആഗ്രഹിക്കുന്നു. എന്നാല്‍, യെമന്‍ വിഷയത്തില്‍ അഭിപ്രായ വ്യത്യാസമുണ്ടായി. ഇപ്പോള്‍ യെമനില്‍ നിന്നും യുഎഇ പിന്‍വാങ്ങി. ഇനി യെമന്റെ കാര്യത്തില്‍ സൗദിയുടെ നേതൃത്വത്തിലായിരിക്കും തീരുമാനങ്ങളെടുക്കുകയും അദ്ദേഹം കൂട്ടിചേര്‍ത്തു.

അതേസമയം, തെക്കന്‍ യെമന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സര്‍ക്കാരിലെ പ്രമുഖരെ സൗദി കഴിഞ്ഞ ദിവസം റിയാദില്‍ എത്തിച്ചു. ഏഥന്‍ അന്താരാഷ്ട്ര വിമാനത്താവളം വഴിയാണ് ഇവരെ റിയാദില്‍ എത്തിച്ചത്. ഏഥന്‍ നഗരത്തിലെ പോലിസ് ജില്ലകളിലെ മേധാവികള്‍ വരെ റിയാദില്‍ എത്തിയതായി റിപോര്‍ട്ടുകള്‍ പറയുന്നു. യെമനില്‍ കാര്യമായി എന്തോ ചെയ്യാന്‍ സൗദി അഗ്രഹിക്കുന്നതിന്റെ സൂചനയാണ് ഇതെന്ന് റിപോര്‍ട്ടുകള്‍ പറയുന്നത്.

Next Story

RELATED STORIES

Share it