Sub Lead

രാഹുലിന്റെ ജാമ്യാപേക്ഷ ഇന്ന് കോടതിയില്‍

രാഹുലിന്റെ ജാമ്യാപേക്ഷ ഇന്ന് കോടതിയില്‍
X

പത്തനംതിട്ട: വിവാഹവാഗ്ദാനം നല്‍കി ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ അറസ്റ്റിലായ പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ജാമ്യഹരജി ഇന്ന് കോടതി പരിഗണിക്കും. യുവതി വിവാഹിതയാണെന്ന് അറിയാതെ സൗഹൃദത്തില്‍ ആയെന്നാണ് ജാമ്യഹരജിയിലെ പ്രധാന വാദം. ഉഭയകക്ഷി സമ്മതപ്രകാരമാണ് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടത്. തിരുവല്ലയില്‍ ഹോട്ടല്‍ മുറി ബുക്ക് ചെയ്തത് യുവതിയാണെന്നും രാഹുലിന്റെ ഹരജി പറയുന്നു. സമാനമായ മറ്റൊരു കേസില്‍ കോടതി അറസ്റ്റ് തടഞ്ഞിട്ടുണ്ടെങ്കിലും പുതിയൊരു കേസിട്ട് അറസ്റ്റ് ചെയ്യുകയാണുണ്ടായത്. അതേസമയം, രാഹുലിനെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യാനുള്ള അപേക്ഷ അന്വേഷണ സംഘം ഇന്ന് കോടതിയില്‍ നല്‍കിയേക്കും. രാഹുലിന്റെ ഉറ്റ സുഹൃത്ത് ഫെനി നൈനാനെ കേന്ദ്രീകരിച്ചും അന്വേഷണം നടത്താനുള്ള ആലോചന എസ്‌ഐടിക്ക് ഉണ്ട്. എല്ലാ കാര്യങ്ങളും ഫെനിക്ക് അറിയാം എന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍.

Next Story

RELATED STORIES

Share it