Sub Lead

ഖത്തറിലെ സയണിസ്റ്റ് ആക്രമണം: തിരൂരില്‍ എസ്ഡിപിഐ പ്രതിഷേധം

ഖത്തറിലെ സയണിസ്റ്റ് ആക്രമണം: തിരൂരില്‍ എസ്ഡിപിഐ പ്രതിഷേധം
X

തിരൂര്‍: ഖത്തര്‍ തലസ്ഥാനമായ ദോഹയില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ പ്രതിഷേധിച്ച് തിരൂരില്‍ എസ്ഡിപിഐ പ്രകടനം നടത്തി. പ്രതിഷേധ പ്രകടനത്തിന്റെ സമാപനയോഗം മണ്ഡലം പ്രസിഡണ്ട് നിസാര്‍ അഹമ്മദ് ഉദ്ഘാടനം ചെയ്തു. ഇസ്രായേല്‍ എന്ന തെമ്മാടി രാഷ്ട്രം ലോകജനതയുടെ മുന്നില്‍ നാണം കെട്ടുകൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. പ്രതിഷേധ പ്രകടനം താഴെപ്പാലത്ത് നിന്നും തുടങ്ങി തിരൂര്‍ നഗരം ചുറ്റി ബസ്റ്റാന്‍ഡില്‍ സമാപിച്ചു. മണ്ഡലം കമ്മിറ്റി അംഗങ്ങളായ അഷ്റഫ്, സഹീര്‍, ഹംസ തിരൂര്‍, പി പി ഇബ്രാഹിം, നജീബ് തിരൂര്‍, റഫീഖ് സബ്ക, ജാഫര്‍ തിരുനാവായ, യൂസുഫ് പുല്ലൂര്‍ അബ്ദുല്‍ ഹക്കീം വെട്ടം എന്നിവര്‍ പ്രകടനത്തിന് നേതൃത്വം നല്‍കി.

Next Story

RELATED STORIES

Share it