Sub Lead

സ്ത്രീകള്‍ക്കെതിരായ മോശം പരാമര്‍ശം; ആര്‍എസ്എസ് നേതാവിനെതിരെ വീണ്ടും കേസ്

സ്ത്രീകള്‍ക്കെതിരായ മോശം പരാമര്‍ശം; ആര്‍എസ്എസ് നേതാവിനെതിരെ വീണ്ടും കേസ്
X

പുത്തൂരു: സ്ത്രീകള്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കുമെതിരേ വിദ്വേഷ പ്രസംഗം നടത്തിയ ആര്‍എസ്എസ് നേതാവ് കല്ലട്ക്ക പ്രഭാകര്‍ ഭട്ടിനെതിരേ വീണ്ടും കേസെടുത്തു. ഉപ്പലിഗയില്‍ ഒക്ടോബര്‍ 20ന് നടന്ന ദീപോവല്‍സവം എന്ന പരിപാടിയില്‍ നടത്തിയ പ്രസംഗത്തിലാണ് കേസ്. മുസ്‌ലിം സ്ത്രീകള്‍ക്ക് കൂടുതല്‍ കുട്ടികള്‍ ഉണ്ടാവുന്നുവെന്നും ഹിന്ദു സ്ത്രീകള്‍ക്ക് കുറവാണെന്നും അതിനാലാണ് ഉള്ളാള്‍ മണ്ഡലത്തില്‍ വിജയിക്കാന്‍ കഴിയാത്തതെന്നുമായിരുന്നു പ്രസംഗം. കര്‍ണാടക നിയമസഭാ സ്പീക്കര്‍ യു ടി ഖാദറാണ് നിലവില്‍ മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എ.

ഇത് യൂട്യൂബില്‍ കേട്ട പുത്തൂരു സ്വദേശി ഈശ്വരി പദ്മുഞ്ച എന്ന സ്ത്രീയാണ് പരാതി നല്‍കിയത്. പ്രഭാകറിന്റേത് വര്‍ഗീയ പ്രസംഗമാണെന്നും അത് സ്ത്രീകളെ മോശമായി ചിത്രീകരിക്കുന്നുവെന്നും ജനാധിപത്യ പ്രക്രിയയേയും അട്ടിമറിക്കുന്നുവെന്നും പരാതി പറയുന്നു. കേസെടുത്ത പോലിസ് ഒക്ടോബര്‍ 30ന് പ്രഭാകര്‍ ഹാജരാവാന്‍ സമന്‍സും അയച്ചു.

ദക്ഷിണകന്നഡയിലെ വര്‍ഗീയ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാന്‍ കര്‍ണാടക സര്‍ക്കാര്‍ രൂപീകരിച്ച പ്രത്യേക പോലിസ് സേന പ്രഭാകറിന്റെ പ്രസംഗം നിരീക്ഷിച്ചിരുന്നു. തുടര്‍ന്ന് നടപടിയെടുക്കാന്‍ ജില്ലാ പോലിസിനോട് നിര്‍ദേശിച്ചു.

Next Story

RELATED STORIES

Share it