Sub Lead

മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസിനെ സ്ഥലംമാറ്റിയതില്‍ പ്രതിഷേധം; വിവാദം

2019ലും മദ്രാസ് ഹൈക്കോടതിയി ചീഫ് ജസ്റ്റിസിനെ സമാനമായ രീതിയില്‍ സ്ഥലംമാറ്റിയിരുന്നു. ചീഫ് ജസ്റ്റിസ് വി കെ താഹില്‍ രമണിയെ അന്നും മേഘാലയയിലേക്കാണ് സ്ഥലം മാറ്റിയത്

മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസിനെ സ്ഥലംമാറ്റിയതില്‍ പ്രതിഷേധം; വിവാദം
X

ന്യൂഡല്‍ഹി: കൊവിഡ് പ്രതിരോധത്തിലെ വീഴ്ചയുടെ പേരില്‍ കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ച മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് സഞ്ജീബ് ബാനര്‍ജിയെ മേഘാലയ ഹൈക്കോടതിയിലേക്കു സ്ഥലംമാറ്റിയ സംഭവത്തെ ച്ചൊല്ലി വിവാദം പുകയുന്നു. ആരെയും ഭയക്കാത്ത ജഡ്ജിയെ എന്തിനാണ് മാറ്റിയതെന്ന ചോദ്യവുമായി ഹൈക്കോടതിയിലെ 237 അഭിഭാഷകര്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എന്‍വി രമണയ്ക്കും കൊളീജിയത്തിലെ മറ്റ് 4 ജഡ്ജിമാര്‍ക്കും കത്തെഴുതി. സഞ്ജീബ് ബാനര്‍ജിയെ സ്ഥലം മാറ്റാന്‍ സെപ്റ്റംബര്‍ 16നു തന്നെ തീരുമാനമെടുത്തെങ്കിലും കഴിഞ്ഞദിവസമാണ് ഉത്തരവു പുറത്തിറക്കിയത്.

തീരുമാനം രഹസ്യമാക്കി വച്ചത് എന്തിനായിരുന്നുവെന്ന് വ്യക്തമല്ല. കൊളീജിയം തീരുമാനത്തില്‍ ബാഹ്യഇടപെടല്‍ ഉണ്ടായോ എന്ന ചോദ്യവും അഭിഭാഷകര്‍ ഉയര്‍ത്തുന്നുണ്ട്. 2019ലും മദ്രാസ് ഹൈക്കോടതിയി ചീഫ് ജസ്റ്റിസിനെ സമാനമായ രീതിയില്‍ സ്ഥലംമാറ്റിയിരുന്നു. ചീഫ് ജസ്റ്റിസ് വി കെ താഹില്‍രമണിയെ അന്നും മേഘാലയയിലേക്കാണ് സ്ഥലം മാറ്റിയത്. ഇത് അംഗീകരിക്കാനാവില്ലെന്ന് കാണിച്ച് അവര്‍ പദവി രാജിവയ്ക്കുകയായിരുന്നു. മദ്രാസ് ഹൈക്കോടതിയിലെത്തി 10 മാസം തികയും മുന്‍പാണു ജസ്റ്റിസ് ബാനര്‍ജിയെ മേഘാലയയിലേക്ക് മാറ്റിയത്. കൊവിഡ്, ഒബിസി വിഷയങ്ങളില്‍ അദ്ദേഹം കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ചിരുന്നു. കേന്ദ്ര ഐടി ചട്ടം മാധ്യമസ്വാതന്ത്ര്യം ഹനിക്കുന്നതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.

Next Story

RELATED STORIES

Share it