Sub Lead

അജ്മീര്‍ ദര്‍ഗയുടെ മേല്‍ക്കൂരയുടെ ഭാഗം പൊളിഞ്ഞുവീണു

അജ്മീര്‍ ദര്‍ഗയുടെ മേല്‍ക്കൂരയുടെ ഭാഗം പൊളിഞ്ഞുവീണു
X

ജയ്പൂര്‍: അജ്മീറിലെ മൊയ്നുദ്ദീന്‍ ചിശ്തിയുടെ ദര്‍ഗയുടെ മേല്‍ക്കൂരയുടെ ഒരു ഭാഗം കനത്ത മഴയെ തുടര്‍ന്ന് ഇടിഞ്ഞു വീണു. ഇന്നലെ ഉച്ചയ്ക്ക് ശേഷം രണ്ടു മണിക്കാണ് സംഭവം. ദര്‍ഗയില്‍ ഛോട്ടീ ഉറൂസ് നടക്കുന്ന സമയമായതിനാല്‍ നിരവധി പേര്‍ പ്രാര്‍ത്ഥനകള്‍ക്കെത്തിയിരുന്നു.ചരിത്ര പ്രാധാന്യമുള്ള ദര്‍ഗയില്‍ അറ്റകുറ്റപണികള്‍ നടത്തുന്നതില്‍ കേന്ദ്രസര്‍ക്കാരിന് വീഴ്ച്ചയുള്ളതായി ദര്‍ഗ അഞ്ചുമാന്‍ കമ്മിറ്റി സെക്രട്ടറി സയ്ദ് സര്‍വാര്‍ ചിശ്തി പറഞ്ഞു. കമ്മിറ്റിയിലെ ഒമ്പത് അംഗങ്ങളെയും നിയമിച്ചിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Next Story

RELATED STORIES

Share it