Sub Lead

ആര്‍എസ്എസ് ഭീകരതക്ക് താക്കീതായി തൃശൂരില്‍ പോപുലര്‍ ഫ്രണ്ട് റാലി

ആര്‍എസ്എസ്സിനെ തള്ളിപ്പറയാന്‍ ഹിന്ദു സമൂഹം തയ്യാറാകണമെന്നും ആര്‍എസ്എസിന്റെ ഒരു നൂറ്റാണ്ടുകാലത്തെ ചരിത്രം വര്‍ഗീയ കലാപങ്ങളാളും അക്രമങ്ങളാലും നിറഞ്ഞതും മുസ്‌ലിം ഉന്മൂലനം ലക്ഷ്യം വെച്ചിട്ടുള്ളതുമാണ്. യഹിയ കോയ തങ്ങള്‍ പറഞ്ഞു

ആര്‍എസ്എസ് ഭീകരതക്ക് താക്കീതായി തൃശൂരില്‍ പോപുലര്‍ ഫ്രണ്ട്  റാലി
X

തൃശൂര്‍: കേരളത്തെ കലാപഭൂമിയാക്കാനുള്ള ആര്‍എസ്എസ് ഭീകരതയെ കരുതിയിരിക്കണമെന്നാഹ്വാനം ചെയ്തുകൊണ്ട് പോപുലര്‍ ഫ്രണ്ട് തൃശൂര്‍ ജില്ലാ കമ്മിറ്റി പ്രതിഷേധ റാലിയും പൊതുസമ്മേളനവും നടത്തി. തൃശൂര്‍ അശ്വനി ജംഗ്ഷനില്‍ നിന്നാരംഭിച്ച പ്രതിഷേധ റാലി എം ഒ റോഡില്‍ സമാപിച്ചു.തുടര്‍ന്ന് നടന്ന പൊതുസമ്മേളനം പോപുലര്‍ ഫ്രണ്ട് സംസ്ഥാന സമിതി അംഗം യഹിയ കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ആര്‍എസ്എസ്സിനെ തള്ളിപ്പറയാന്‍ ഹിന്ദു സമൂഹം തയ്യാറാകണമെന്നും ആര്‍എസ്എസിന്റെ ഒരു നൂറ്റാണ്ടുകാലത്തെ ചരിത്രം വര്‍ഗീയ കലാപങ്ങളാളും അക്രമങ്ങളാലും നിറഞ്ഞതും മുസ്‌ലിം ഉന്മൂലനം ലക്ഷ്യം വെച്ചിട്ടുള്ളതുമാണ്. അദ്ദേഹം പറഞ്ഞു. ഹിന്ദു സമൂഹത്തിന്റെ ആരാധനാ പുരുഷനായ ശ്രീരാമനെ അക്രമത്തിനുള്ള ആയുധമാക്കുമ്പോള്‍ ഹൈന്ദവ സമൂഹം പുലര്‍ത്തുന്ന നിശബ്ദത ജനാധിപത്യ സമൂഹത്തെ ഭയപ്പെടുത്തുന്നതാണ്.

ജയ് ശ്രീറാം വിളികളിലൂടെ തുടങ്ങിവെക്കുന്ന ആക്രമണ പരമ്പരകള്‍ വടക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നും കിഴക്കമ്പലത്ത് എത്തിനില്‍ക്കുന്നു എന്നത് മലയാളിയുടെ സമാധാന ജീവിതത്തെ ആശങ്കപ്പെടുത്തുന്നതാണ്. പോപുലര്‍ ഫ്രണ്ട് മുന്നറിയിപ്പ് നല്‍കിക്കൊണ്ടിരിക്കുന്ന ആര്‍എസ്എസിന്റെ വംശീയ ഉന്മൂലന സിദ്ധാന്തം കേരളത്തിലേക്ക് കൂടി വ്യാപിപ്പിക്കുന്നു എന്നതിന്റെ ഉദാഹരണമാണിത്. ക്രിസ്മസ് ദിനത്തില്‍ ഉത്തരേന്ത്യയില്‍ ഉടനീളവും കര്‍ണ്ണാടകയിലും ക്രിസ്തുമത വിശ്വാസികള്‍ക്കും ആഘോഷങ്ങള്‍ക്കും നേരെ നടന്ന ആക്രമണങ്ങള്‍ ആര്‍എസ്എസ് വിഭാവനം ചെയ്യുന്ന ഹിന്ദുത്വ രാഷ്ട്രത്തിലേക്ക് ദൂരം ഏറെ ഇല്ല എന്ന് തെളിയിക്കുന്നതാണ്. ഇതര മത ന്യുനപക്ഷങ്ങളെ ചേര്‍ത്ത് നിര്‍ത്തി ഹിന്ദുത്വ ഭീകരതയില്‍ നിന്നും ഇന്ത്യയെ ജനാധിപത്യത്തിലേക്ക് തിരികെ കൊണ്ടുവരാന്‍ പോപുലര്‍ ഫ്രണ്ട് പ്രതിജ്ഞാബദ്ധമാണെന്നും യഹിയ കോയ തങ്ങള്‍ പറഞ്ഞു. പോപുലര്‍ ഫ്രണ്ട് എറണാകുളം സോണല്‍ പ്രസിഡന്റ് കെ കെ ഹുസൈര്‍ സന്നിഹിതനായിരുന്നു.പോപുലര്‍ ഫ്രണ്ട് ജില്ലാ പ്രസിഡന്റ് ഫാമിസ് അബൂബക്കര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി സിദ്ധീഖുല്‍ അക്ബര്‍ സംസാരിച്ചു.

Next Story

RELATED STORIES

Share it