Sub Lead

കേരളത്തില്‍ പഠിക്കാന്‍ എത്തിയ 23 കുട്ടികളെ സിഡബ്ല്യുസിക്ക് കൈമാറി പോലിസ്; രേഖകള്‍ പരിശോധിക്കും

കേരളത്തില്‍ പഠിക്കാന്‍ എത്തിയ 23 കുട്ടികളെ സിഡബ്ല്യുസിക്ക് കൈമാറി പോലിസ്; രേഖകള്‍ പരിശോധിക്കും
X

പാലക്കാട്: ബിഹാറില്‍ നിന്നു കേരളത്തില്‍ പഠിക്കാനെത്തിയ 23 കുട്ടികളെ ഒലവക്കോട് റെയില്‍വേ സ്‌റ്റേഷനില്‍ വച്ച് പോലിസ് കസ്റ്റഡിയിലെടുത്തു. ബിഹാറിലെ കിഷന്‍ഗഞ്ച് സ്വദേശികളാണ് കുട്ടികള്‍. 10നും 14നും ഇടയില്‍ പ്രായമുള്ളവരാണ്. കോഴിക്കോട്ടെ ഒരു സ്ഥാപനത്തില്‍ രണ്ടുമാസത്തെ കോഴ്‌സിനായാണ് കുട്ടികളെ കൊണ്ടുവന്നതെന്ന് ഒപ്പമുണ്ടായിരുന്നവര്‍ പോലിസിനോട് പറഞ്ഞു. കുട്ടികളെ പോലിസ് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിക്ക് കൈമാറി. ഇന്നലെ ഉച്ചയോടെയാണ് 23 കുട്ടികള്‍ റെയില്‍വേ സ്റ്റേഷനില്‍ ഇറങ്ങിയത്. കുട്ടികളുടെ രേഖകള്‍ ഇല്ലെന്ന് പറഞ്ഞാണ് പോലിസ് കുട്ടികളെ കസ്റ്റഡിയില്‍ എടുത്തത്. തുടര്‍ന്ന് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിക്ക് കൈമാറി. കുട്ടികളുടെ രേഖകള്‍ ഇന്ന് ഹാജരാക്കാന്‍ സ്ഥാപനത്തോട് കമ്മിറ്റി ആവശ്യപ്പെട്ടിട്ടുണ്ട്.

Next Story

RELATED STORIES

Share it