Sub Lead

പാലക്കാട് ബിജെപിയില്‍ പൊട്ടിത്തെറി; നഗരസഭാ ചെയര്‍പഴ്‌സനടക്കം രാജിക്ക്

പാലക്കാട് ബിജെപിയില്‍ പൊട്ടിത്തെറി; നഗരസഭാ ചെയര്‍പഴ്‌സനടക്കം രാജിക്ക്
X

പാലക്കാട്: യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് പ്രശാന്ത് ശിവനെ പാലക്കാട് ബിജെപി ജില്ലാ പ്രസിഡന്റാക്കുന്നതിനെ ചൊല്ലി പാലക്കാട്ടെ ബിജെപിയില്‍ പൊട്ടിത്തെറി. നഗരസഭ ചെയര്‍പഴ്‌സന്‍ അടക്കം ഒമ്പത് കൗണ്‍സിലര്‍മാര്‍ യോഗം ചേര്‍ന്നു. സി കൃഷ്ണകുമാറിനെ എതിര്‍ക്കുന്നവരുടെ വിഭാഗമാണിത്. വിമത യോഗത്തില്‍ പങ്കെടുത്ത കൗണ്‍സിലര്‍മാര്‍ രാജിയുമായി മുന്നോട്ട് പോകുമെന്ന് വ്യക്തമാക്കി. ഒന്‍പതു കൗണ്‍സിലര്‍മാര്‍ നാളെ ബിജെപി സംസ്ഥാന നേതൃത്വത്തിന് രാജിക്കത്ത് നല്‍കുമെന്നാണ് സൂചന. അധ്യക്ഷനെ പ്രഖ്യാപിക്കാന്‍ മുതിര്‍ന്ന നേതാവ് കെ എസ് രാധാകൃഷ്ണന്‍ നാളെ ജില്ലയിലേക്ക് എത്താനിരിക്കെയാണ് നാടകീയ സംഭവങ്ങള്‍.

Next Story

RELATED STORIES

Share it