Sub Lead

''ദൈവവിശ്വാസമില്ലെന്ന് പറഞ്ഞ് നടന്ന നെഹ്‌റു അഞ്ച് നേരം നമസ്‌കരിക്കുമായിരുന്നു; രാജ്യത്തെ നശിപ്പിച്ചതില്‍ ഒന്നാം പ്രതി''- പി സി ജോര്‍ജ്

ദൈവവിശ്വാസമില്ലെന്ന് പറഞ്ഞ് നടന്ന നെഹ്‌റു അഞ്ച് നേരം നമസ്‌കരിക്കുമായിരുന്നു; രാജ്യത്തെ നശിപ്പിച്ചതില്‍ ഒന്നാം പ്രതി- പി സി ജോര്‍ജ്
X

ഇടുക്കി: രാജ്യത്തെ നശിപ്പിച്ചതില്‍ ഒന്നാം പ്രതി മുന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവാണെന്ന് ബിജെപി നേതാവ് പി സി ജോര്‍ജ്. നെഹ്റു മുസല്‍മാനാണെന്നും അദ്ദേഹത്തിന്റെ പിതാവും മുസല്‍മാനാണെന്നും വിശ്വാസമില്ലെന്ന് പറഞ്ഞ് നടക്കുന്നുണ്ടെങ്കിലും അഞ്ച് നേരം നിസ്‌കരിച്ച് നടക്കുന്നയാളായിരുന്നുവെന്നും ജോര്‍ജ് പറഞ്ഞു.

'നെഹ്‌റു മുസല്‍മാനാണ്. അങ്ങേരുടെ വാപ്പ മോത്തിലാല്‍ നെഹ്‌റു മുസ്‌ലിമാണ്. മോത്തിലാലിന്റെ വാപ്പയും മുസ്‌ലിമാണെന്ന് പറയുന്നുണ്ട്. ഇങ്ങേര് ദൈവവിശ്വാസമില്ലെന്ന് പറഞ്ഞ് കളിപ്പീര് കളിച്ച് നടന്നു. പുള്ളി പെരക്കകത്ത് അഞ്ച്‌നേരം നമസ്‌കരിക്കും. അതെന്നാ മുസ്‌ലിമല്ലേ നെഹ്‌റു? മത്തായിയുടെ പുസ്തകം ഒന്ന് വായിച്ച് നോക്ക്. അന്നേരം മനസ്സിലാകും''-ജോര്‍ജ് പറഞ്ഞു.

'അടിയന്തരാവസ്ഥക്ക് ആരംഭം കുറിച്ചത് നെഹ്‌റുവാണ്. നെഹ്‌റു ഭരണഘടന ഭേദഗതിയിലൂടെ രാജ്യത്തെ തകര്‍ത്തു. ആദ്യ ഭരണഘടനാ ഭേദഗതിയിലൂടെ അഭിപ്രായ സ്വാതന്ത്ര്യം ഇല്ലാതാക്കി. അതിന്റെ തുടര്‍ച്ചയാണ് ഇന്ദിരാ ഗാന്ധി ചെയ്തത്' -ഇടുക്കിയില്‍ സംഘടിപ്പിച്ച അടിയന്തരാവസ്ഥ അനുസ്മരണ പരിപാടിയില്‍ പങ്കെടുക്കാനെത്തിയ ജോര്‍ജ് മാധ്യമങ്ങളോട് പറഞ്ഞു.

ശബരിമലയില്‍ വിശ്വാസികളല്ലാത്തവരെ കയറ്റിയതാണ് പിണറായിയും താനും തമ്മിലുള്ള പ്രശ്നത്തിന് തുടക്കം കുറിച്ചതെന്നും ജോര്‍ജ് പറഞ്ഞു. ശബരിമലയിലേക്ക് 'തുണിയുടുക്കാത്ത പെണ്ണുങ്ങളെ' പിണറായി വിജയന്‍ കൊണ്ടുവന്നു. വിശ്വാസമില്ലാത്തയാളെന്തിന് മറ്റുള്ളവരുടെ മതത്തിന്റെ കാര്യത്തില്‍ ഇടപെടണം. മറ്റുള്ളവര്‍ക്ക് ജീവിക്കാന്‍ അവകാശമില്ലെന്ന് കരുതുന്ന തലമുറയെ മുസ്‌ലിം സമൂഹം വളര്‍ത്തിക്കൊണ്ടുവരുന്നുവെന്നും ഭാരതത്തോട് സ്‌നേഹമില്ലാത്ത ഒരുവനും ഇവിടെ ജീവിക്കുന്നത് ശരിയല്ലെന്നും ജോര്‍ജ് പറഞ്ഞു. ക്രിക്കറ്റ് മാച്ചില്‍ പാകിസ്താന്റെ വിക്കറ്റ് പോകുമ്പോള്‍ ചിലര്‍ അല്ലാഹു അക്ബര്‍ വിളിക്കുന്നു. ഇതിന്റെ പേരില്‍ പിണറായി ഒരു കേസ് കൂടിയെടുത്താലും തനിക്ക് പ്രശ്‌നമില്ലെന്നും കോടതിയില്‍ തീര്‍ത്തോളാമെന്നും ജോര്‍ജ് പറഞ്ഞു.

Next Story

RELATED STORIES

Share it