Sub Lead

പാലത്തായി വിധിയില്‍ ആഹ്ലാദ പ്രകടനം; പടക്കം പൊട്ടി ഒരാള്‍ക്ക് പരിക്ക്, പതിനാല് പേര്‍ക്കെതിരേ കേസ്

പാലത്തായി വിധിയില്‍ ആഹ്ലാദ പ്രകടനം; പടക്കം പൊട്ടി ഒരാള്‍ക്ക് പരിക്ക്, പതിനാല് പേര്‍ക്കെതിരേ കേസ്
X

പാനൂര്‍: കണ്ണൂര്‍ പാലത്തായിയില്‍ സ്‌കൂള്‍ വിദ്യാര്‍ഥിയെ പീഡിപ്പിച്ച അധ്യാപകനെ മരണം വരെ തടവിനു ശിക്ഷിച്ച കോടതി വിധിയില്‍ ആഹ്ലാദം പ്രകടിപ്പിച്ചവര്‍ക്കെതിരേ പോലിസ് കേസെടുത്തു. ആഹ്ലാദപ്രകടനം നടത്തിയ 14 പേര്‍ക്കെതിരെയാണ് പോലിസ് കേസെടുത്തത്. ആഹ്ലാദ പ്രകടനത്തിനിടെ പടക്കം പൊട്ടിച്ചപ്പോള്‍ ബിജെപി പ്രവര്‍ത്തകനായ ഒരു വ്യാപാരിക്ക് പരിക്കേറ്റു. തുടര്‍ന്ന് കടവത്തൂര്‍ സ്വദേശി ലീല നല്‍കിയ പരാതിയിലാണ് പോലിസ് കേസെടുത്തത്. വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച പത്മരാജന്റെ നാട്ടുകാരിയാണ് ലീല. അതേസമയം, കുട്ടിയെ പീഡിപ്പിച്ച പത്മരാജനെ ശിക്ഷിച്ചതില്‍ പ്രതിഷേധിച്ച് അമ്പതോളം പേര്‍ പ്രതിഷേധ പ്രകടനവും നടത്തി. അവര്‍ക്കെതിരേ കൊളവല്ലൂര്‍ പോലിസും കേസെടുത്തു.

നേതാക്കളോ പ്രവര്‍ത്തകരോ പീഡനക്കേസുകളില്‍ പ്രതിയാവുമ്പോളും ശിക്ഷിക്കപ്പെടുമ്പോഴും ഹിന്ദുത്വ സംഘടനകള്‍ പിന്തുണ വര്‍ധിപ്പിക്കുമെന്ന പ്രചാരണം ശരിയാണെന്ന് ഈ കേസും തെളിയിക്കുന്നു.

Next Story

RELATED STORIES

Share it