Sub Lead

തേവരയില്‍ കൊല്ലപ്പെട്ടത് പാലക്കാട് സ്വദേശിനിയെന്ന് പോലിസ്

തേവരയില്‍ കൊല്ലപ്പെട്ടത് പാലക്കാട് സ്വദേശിനിയെന്ന് പോലിസ്
X

കൊച്ചി: തേവര കോന്തുരുത്തിയില്‍ കൊല്ലപ്പെട്ടത് പാലക്കാട് സ്വദേശിനിയായ 48കാരി. എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷന്‍ ഭാഗത്താണ് ഇവര്‍ താമസിച്ചിരുന്നത്. ലൈംഗികത്തൊഴിലാളിയായ സ്ത്രീയെ 500 രൂപ നല്‍കാമെന്ന് പറഞ്ഞാണ് പ്രതിയായ ജോര്‍ജ് വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്നതെന്നും എന്നാല്‍, മടങ്ങാന്‍നേരം സ്ത്രീ 2000 രൂപ ആവശ്യപ്പെട്ടതാണ് തര്‍ക്കത്തിലും കൊലപാതകത്തിലും കലാശിച്ചതെന്നും പോലിസ് പറഞ്ഞു.

വെള്ളിയാഴ്ച രാത്രിയാണ് കൊലപാതകം അരങ്ങേറിയത്. വെള്ളിയാഴ്ച രാത്രി 10-മണിയോടെയാണ് 500 രൂപ നല്‍കാമെന്ന് പറഞ്ഞ് ലൈംഗികത്തൊഴിലാളിയായ സ്ത്രീയെ ഓട്ടോറിക്ഷയില്‍ കോന്തുരുത്തിയിലെ വീട്ടിലെത്തിച്ചത്. ജോര്‍ജിന്റെ ഭാര്യ മകളുടെ കുട്ടിയുടെ പിറന്നാളാഘോഷിക്കാന്‍ അവരുടെ വീട്ടില്‍ പോയിരിക്കുകയായിരുന്നു. 12-മണിയോടെ മടങ്ങാന്‍നേരം സ്ത്രീ 2,000 രൂപ ആവശ്യപ്പെട്ടു. ഇതിനെ ചൊല്ലി ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായി. മദ്യപിച്ചിരുന്ന ജോര്‍ജ് വീട്ടില്‍ കിടന്ന കമ്പി ഉപയോഗിച്ച് രണ്ട് തവണ സ്ത്രീയുടെ തലയ്ക്കടിച്ചതിനെത്തുടര്‍ന്ന് ഇവര്‍ മരിച്ചു. തുടര്‍ന്ന് ശനിയാഴ്ച വെളുപ്പിന് ജോര്‍ജ് വീട്ടില്‍നിന്ന് അര കിലോമീറ്റര്‍ അകലെ അപ്പം വില്‍ക്കുന്ന കടയില്‍ നിന്ന് പ്ലാസ്റ്റിക് ചാക്കുകള്‍ വാങ്ങിക്കൊണ്ട് വന്നു. മൃതദേഹം ചാക്കിനുള്ളിലാക്കി വീടിന് പുറത്തേക്ക് വലിച്ചിഴച്ചു കൊണ്ടുപോകാന്‍ ശ്രമിച്ചു. പുറത്ത് എവിടെയങ്കെിലും കൊണ്ടുപോയി ഇടാനായിരുന്നു പദ്ധതി. വീടിന് പുറത്തേക്ക് മൃതദേഹം വലിച്ച് എത്തിച്ചതോടെ കുഴഞ്ഞുപോയ ജോര്‍ജ് അവിടെത്തന്നെ ഇരുന്ന് ഉറങ്ങിപ്പോയി.

ശനിയാഴ്ച രാവിലെ ഏഴോടെ മാലിന്യം ശേഖരിക്കാനെത്തിയ ഹരിതകര്‍മ സേനാംഗം മണിയാണ് ചാക്കില്‍ കെട്ടിയ മൃതദേഹവും അതിനരികില്‍ ഇരുന്ന് ഉറങ്ങുന്ന ജോര്‍ജിനെയും കണ്ടത്. മണി ഡിവിഷന്‍ കൗണ്‍സിലര്‍ ബെന്‍സി ബെന്നിയെ അറിയിച്ചു. ബെന്‍സിയാണ് പോലിസിനെ അറിയിച്ചത്.

Next Story

RELATED STORIES

Share it