Sub Lead

ബാബരി മസ്ജിദ് പൊളിച്ച ദിവസം ആഘോഷിക്കണമെന്ന ഉത്തരവ് പിന്‍വലിച്ച് രാജസ്ഥാന്‍ സര്‍ക്കാര്‍

ബാബരി മസ്ജിദ് പൊളിച്ച ദിവസം ആഘോഷിക്കണമെന്ന ഉത്തരവ് പിന്‍വലിച്ച് രാജസ്ഥാന്‍ സര്‍ക്കാര്‍
X

ജയ്പൂര്‍: ഉത്തര്‍പ്രദേശിലെ അയോധ്യയിലെ ബാബരി മസ്ജിദ് പൊളിച്ച ദിവസം ധീരതയുടെ ദിനമായി സ്‌കൂളുകളില്‍ ആഘോഷിക്കണമെന്ന ഉത്തരവ് രാജസ്ഥാന്‍ സര്‍ക്കാര്‍ പിന്‍വലിച്ചു. പ്രതിപക്ഷ പാര്‍ട്ടികളുടെയും മുസ്‌ലിം സംഘടനകളുടെയും പ്രതിഷേധത്തെ തുടര്‍ന്നാണ് ഉത്തരവ് പിന്‍വലിച്ചത്. ഡിസംബര്‍ ആറിന് രാജ്യസ്‌നേഹം വളര്‍ത്തുന്ന പരിപാടികള്‍ നടത്തണമെന്നും ക്ഷേത്ര നിര്‍മാണത്തെ കുറിച്ചും മറ്റും ഉപന്യാസം മല്‍സരങ്ങള്‍ നടത്തണമെന്നുമായിരുന്നു ഉത്തരവിലുണ്ടായിരുന്നത്. കൂടാതെ പെയിന്റിങ് അടക്കമുള്ള കാര്യങ്ങള്‍ ചെയ്യണമെന്നും നിര്‍ദേശമുണ്ടായിരുന്നു.

1992 ഡിസംബര്‍ ആറിനാണ് ബിജെപി-ആര്‍എസ്എസ് നേതൃത്വത്തിലുള്ള ഹിന്ദുത്വ ആള്‍ക്കൂട്ടം ബാബരി മസ്ജിദ് പൊളിച്ചത്. പിന്നീട് വിചിത്രമായ വിധിയിലൂടെ സുപ്രിംകോടതി ആ സ്ഥലത്ത് രാമക്ഷേത്രം നിര്‍മിക്കാന്‍ ഉത്തരവിട്ടു.

Next Story

RELATED STORIES

Share it